
മെസിയുടെ പേരില്‍ തട്ടിപ്പ്: മുന്‍ മന്ത്രി വി അബ്ദുറഹിമാനെ എസ്‌ഐടി ചോദ്യം ചെയ്തു
അബ്ദുറഹിമാന്റെ ഭാഗത്തുനിന്നുണ്ടായ ഇടപെടലുകളെക്കുറിച്ചും കരാര്‍ നടപടികളിലെ പങ്കിനെക്കുറിച്ചും എസ്‌ഐടി വിവരങ്ങള്‍ തേടി

തിരുവനന്തപുരം: അര്‍ജന്റീന ഇതിഹാസ താരം ലയണല്‍ മെസിയെ കേരളത്തിലെത്തിക്കുമെന്ന് പറഞ്ഞ് സാമ്പത്തിക തട്ടിപ്പു നടത്തിയെന്ന കേസില്‍ മുന്‍ കായികമന്ത്രി വി അബ്ദുറഹിമാനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ഇന്നലെയാണ് ചോദ്യം ചെയ്യല്‍ നടന്നത്. ചോദ്യം ചെയ്യല്‍ നാലു മണിക്കൂറോളം നീണ്ടു നിന്നു. കേസുമായി ബന്ധപ്പെട്ട് അബ്ദുറഹിമാന്റെ ഭാഗത്തുനിന്നുണ്ടായ ഇടപെടലുകളെക്കുറിച്ചും കരാര്‍ നടപടികളിലെ പങ്കിനെക്കുറിച്ചും എസ്‌ഐടി വിവരങ്ങള്‍ തേടി. മൊഴി പരിശോധിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് എസ്‌ഐടി വ്യക്തമാക്കി.
സ്‌പെയിനിലേക്കുള്ള വിദേശയാത്ര, സ്‌പോൺസറെ തെരഞ്ഞെടുത്ത രീതി, അതിൽ മന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രത്യേക അന്വേഷണ സംഘം ആരാഞ്ഞു. സ്പോൺസറെ തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് മന്ത്രിയായിരുന്ന അബ്ദുറഹിമാന്റെ ഭാഗത്തുനിന്ന് വഴിവിട്ട ഇടപെടലുകൾ ഉണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. കായികവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ പോലും അറിയാതെ സ്പോൺസറുമായി ബന്ധപ്പെട്ട് മന്ത്രിയുടെ ഓഫിസിൽനിന്ന് കത്തിടപാടുകൾ നടത്തിയെന്ന ആരോപണവും അന്വേഷണപരിധിയിലുണ്ട്.
കേസിലെ മുഖ്യ പ്രതിയായ ആന്റോ അഗസ്റ്റിന്റെ വീട്ടിലും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ ഓഫീസുകളിലും എസ്.ഐ.ടി നേരത്തെ പരിശോധന നടത്തിയിരുന്നു. ഈ റെയ്ഡിൽ അർജന്റീന ഫുട്‌ബോൾ അസോസിയേഷനുമായും സ്‌പോൺസറുമായും മന്ത്രിയുടെ ഓഫീസ് നടത്തിയ കത്തിടപാടുകൾ അടക്കമുള്ള സുപ്രധാന കരാർ രേഖകളും ഇമെയിൽ സന്ദേശങ്ങളും അന്വേഷണസംഘം കണ്ടെടുത്തിരുന്നു. കണ്ടെടുത്ത രേഖകളുടെയും മുൻകൂട്ടി തയാറാക്കിയ ചോദ്യാവലിയുടെയും അടിസ്ഥാനത്തിലാണ് മുൻ മന്ത്രിയുടെ മൊഴിയെടുത്തത്.
അർജന്റീന ടീമിനെ കേരളത്തിലെത്തിക്കുന്നതിനായി നടത്തിയ വിദേശയാത്രയുമായി ബന്ധപ്പെട്ട വിവരങ്ങളും എസ്ഐടി ചോദിച്ചറിഞ്ഞതായാണ് സൂചന. യാത്രയുടെ ചെലവ്, ആരൊക്കെയാണ് സംഘത്തിലുണ്ടായിരുന്നത്, യാത്രയ്ക്കിടെ നടത്തിയ ഔദ്യോഗിക ഇടപെടലുകൾ തുടങ്ങിയ കാര്യങ്ങളും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. ആന്റോ അഗസ്റ്റിന് കൊച്ചി ജവാഹർലാൽ നെഹ്‌റു സ്‌റ്റേഡിയം വിട്ടുനൽകിയതുമായി ബന്ധപ്പെട്ട് അബ്ദുറഹിമാൻ നിയമവിരുദ്ധമായി ഇടപെടുകയും വഴിവിട്ട് സഹായിക്കുകയും ചെയ്‌തെന്ന് ആക്ഷേപമുണ്ട്.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Fraud in Messi's name: SIT questioned former Minister V. Abdurahiman
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

മന്ത്രി ഒജെ ജനീഷിന്റെ കാറിന് നേരെ ചാടിവീണ് കല്ലുകൊണ്ടിടിച്ചു; അകമ്പടി പോയ പൊലീസ് ജീപ്പിന്റെ താക്കോലൂരി ; നീലേശ്വരത്ത് ലാത്തിച്ചാർജ്ജ്

മെസിയുടെ വിടവാങ്ങൽ പോരാട്ടം; തീയതി, എതിരാളികൾ, വേദി; എല്ലാം ഇതാ



