ഗുജറാത്ത് തീരത്ത് ആറു പാക് മത്സ്യത്തൊഴിലാളികള്‍ പിടിയില്‍

ഗുജറാത്തില്‍ സമുദ്രാതിര്‍ത്തി ലംഘിച്ചതിന് പിടിച്ചെടുത്ത ബോട്ടുകളില്‍ ഉണ്ടായിരുന്ന ആറു പാകിസ്ഥാന്‍ മത്സ്യത്തൊഴിലാളികളെ ബിഎസ്എഫ് കസ്റ്റഡിയിലെടുത്തു

പിടിയിലായ പാകിസ്ഥാന്‍ മത്സ്യത്തൊഴിലാളികള്‍, എഎന്‍ഐ
Edited by :migrator
Last Updated :20 ജനുവരി 2024, 8:58 am IST

അഹമ്മദാബാദ്: ഗുജറാത്തില്‍ സമുദ്രാതിര്‍ത്തി ലംഘിച്ചതിന് പിടിച്ചെടുത്ത ബോട്ടുകളില്‍ ഉണ്ടായിരുന്ന ആറു പാകിസ്ഥാന്‍ മത്സ്യത്തൊഴിലാളികളെ ബിഎസ്എഫ് കസ്റ്റഡിയിലെടുത്തു. കൂടുതല്‍ ബോട്ടുകള്‍ സമുദ്രാതിര്‍ത്തി ലംഘിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചു വരികയാണ്. കൂടുതല്‍ പാകിസ്ഥാന്‍ സ്വദേശികള്‍ മറഞ്ഞിരിക്കുന്നുണ്ടോ എന്ന് അന്വേഷിച്ച് വരികയാണെന്നും ബിഎസ്എഫ് അറിയിച്ചു.

കഴിഞ്ഞദിവസമാണ് കച്ച് ജില്ലയില്‍ പാകിസ്ഥാന്‍ ബോട്ടുകള്‍ സമുദ്രാതിര്‍ത്തി ലംഘിച്ചതായി ശ്രദ്ധയില്‍പ്പെട്ടത്. സംഭവത്തിന് പിന്നാലെ 300 ചതുരശ്രമീറ്ററില്‍ സൈന്യം തിരച്ചില്‍ ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പതിനൊന്ന് മത്സ്യബന്ധന ബോട്ടുകള്‍ ബിഎസ്എഫ് പിടിച്ചെടുത്തത്.

ഹറാമി നല്ലയില്‍ നിന്നാണ് പാകിസ്ഥാന്‍ മത്സ്യബന്ധന ബോട്ടുകള്‍ പിടികൂടിയത്. പാകിസ്ഥാന്‍ സ്വദേശികള്‍ മറഞ്ഞിരിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ വ്യോമസേന വിമാനങ്ങള്‍ വഴി മൂന്ന് കമാന്‍ഡോ സംഘങ്ങളെയാണ് പ്രദേശത്ത് വിന്യസിച്ചത്. അന്വേഷണത്തിന് ഒടുവിലാണ് ആറു പാകിസ്ഥാന്‍ മത്സ്യത്തൊഴിലാളികള്‍ പിടിയിലായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now