ബിഹാറിൽ വ്യാജമദ്യ ദുരന്തം: ആറ് പേർ മരിച്ചു, നിരവധിപ്പേർ ആശുപത്രിയിൽ; അറസ്റ്റ്

സംഭവത്തിൽ ഏഴ് പേരെ അറസ്റ്റ് ചെയ്തു

ഫയല്‍ ചിത്രം
Last Updated :20 January 2024, 9:19 am IST

പാറ്റ്‌ന: ബിഹാറിൽ വ്യാജമദ്യം കഴിച്ച് ആറ് പേർ മരിച്ചു. 10 പേരോളം ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ രണ്ട് പേരുടെ നില ​ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ ഏഴ് പേരെ അറസ്റ്റ് ചെയ്തതായി ചമ്പാരൻ റേഞ്ച് ഡിഐജി ജയന്ത് കാന്ത് പറഞ്ഞു. മോത്തിഹാരി ജില്ലിയിലെ ലക്ഷ്മിപുർ ഗ്രാമത്തിലാണ് സംഭവം. മരണസംഖ്യ ഉയർന്നേക്കുമെന്നും റിപ്പോർട്ടുണ്ട്.

ദുഃഖകരമായ സംഭവമാണെന്നും ഇതേക്കുറിച്ചുള്ള എല്ല വിവരങ്ങളും താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നുമാണ് ദുരന്തത്തെക്കുറിച്ച് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പ്രതികരിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now