
'എണ്ണ കത്തിച്ച് ഓഫീസില്‍ പോയിട്ടെന്തിനാ?', 'ശമ്പളം പാതി ലാഭിക്കാം'; മോദിയുടെ വര്‍ക്ക് ഫ്രം ഹോമിനു കയ്യടിച്ച് സോഷ്യല്‍ മീഡിയ
'കാണാനൊട്ടും ആഗ്രഹമില്ലാത്തവരെ കാണാനായി ഇന്ധനവും കത്തിച്ച് ഓഫീസിലേക്കു പോകുന്നതില്‍ അര്ഥമില്ലെ'ന്നാണ് വര്‍ക്ക് ഫ്രം ഹോം ആശയത്തെ പിന്തുണച്ചുകൊണ്ട് യുവതി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
കൊച്ചി : പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വിലക്കയറ്റം നേരിടാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവെച്ച വര്‍ക്ക് ഫ്രം ഹോം ആഹ്വാനത്തിനു പിന്തുണയുമായി സോഷ്യല്‍ മീഡിയ. നിര്‍ദേശത്തെ സ്വീകരിച്ചുകൊണ്ട് നിരവധി പോസ്റ്റുകളാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.
ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കുക, യാത്രക്ക് പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുക, വിദേശയാത്രകള്‍ ഉപേക്ഷിക്കുക തുടങ്ങി നിരവധി നിര്‍ദേശങ്ങളാണ് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം മുന്നോട്ടുവച്ചത്. ഇതില്‍ വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള ആഹ്വാനത്തിനാണ് സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ സ്വീകാര്യത.
'കാണാനൊട്ടും ആഗ്രഹമില്ലാത്തവരെ കാണാനായി ഇന്ധനവും കത്തിച്ച് ഓഫീസിലേക്കു പോകുന്നതില്‍ അര്ഥമില്ലെ'ന്നാണ് വര്‍ക്ക് ഫ്രം ഹോം ആശയത്തെ പിന്തുണച്ചുകൊണ്ട് യുവതി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. 'വര്‍ക്ക് ഫ്രം ഹോം തന്നിരുന്നെങ്കില്‍ ശമ്പളത്തിന്റെ പകുതി ലാഭിക്കാമായിരുന്നു' എന്നുതുടങ്ങി നിരവധി പോസ്റ്റുകളും ട്രോളുകളുമാണ് സോഷ്യല്‍ മീഡിയയില്‍ ഇടംപിടിച്ചിരിക്കുന്നത്.
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
Social media applauds Modi's work from home call
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


ചുവരുകള്‍ക്കപ്പുറം വന്യതയുടെ ഭംഗി; ഗവിയിലും സൂര്യനെല്ലിയിലും 'വര്‍ക്ക് ഫ്രം ഫോറസ്റ്റ്' ഒരുക്കി കെഎഫ്ഡിസി

'എനിക്ക് ട്രാന്‍സ്ജെന്‍ഡറായി അഭിനയിക്കണം'; ദൊറോത്തിയ്ക്കെതിരെ വെറുപ്പ് പുകയുമ്പോള്‍ വൈറലായി രജനിയുടെ ആഗ്രഹം

