
News Now
ബംഗലൂരു: കര്ണാടകയിലെ കോണ്ഗ്രസ് മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നു എന്ന വാര്ത്ത തള്ളി ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്. പാര്ട്ടിയിലെ ചില ആഭ്യന്തര പ്രശ്നങ്ങള് ചര്ച്ച ചെയ്തു എന്നത് ശരിയാണ്. അതൊന്നും പുറത്തു പറയാനാകില്ല.
അതേസമയം എന്റെ അറിവു വെച്ച് മന്ത്രിസഭ പുനഃസംഘടന ചര്ച്ചയായിട്ടില്ല. ഡി കെ ശിവകുമാര് മാധ്യമങ്ങളോട് പറഞ്ഞു. കര്ണാടക നിയമസഭയിലെ ചീഫ് വിപ്പ് അശോക് പട്ടാന്റെ പ്രസ്താവനയോടെയാണ്, മന്ത്രിസഭാ പുനഃസംഘടനാ വിഷയം വീണ്ടും ചര്ച്ചയായത്.
കോണ്ഗ്രസിനുള്ളിലെ ആഭ്യന്തരകാര്യങ്ങള് പാര്ട്ടി നേതാക്കളും മന്ത്രിമാരും മാധ്യമങ്ങളോട് പറയുന്നതിനെ ഡികെ ശിവകുമാര് വിലക്കിയിരുന്നു. പ്രശ്നങ്ങള് എന്തെങ്കിലും ഉണ്ടെങ്കില് മുഖ്യമന്ത്രി സിദ്ധരാമയ്യയോടോ, തന്നോടോ പറയാനാണ് ശിവകുമാര് പാര്ട്ടി പ്രവര്ത്തകര്ക്ക് നല്കിയിട്ടുള്ള നിര്ദേശം.
Bengaluru: On the Karnataka Assembly Chief Whip Ashok Pattan's statement about the Cabinet reshuffle, Karnataka Deputy CM DK Shivakumar says, "Some issues are being discussed internally in the party. I cannot say that openly. I am not going to discuss it. According to the⦠pic.twitter.com/GqxSpy6g7V
â ANI (@ANI) October 22, 2023
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates







