
News Now
റെയില്വേ ജീവനക്കാര്ക്ക് ദീപാവലി സമ്മാനം; 2,000 കോടി രൂപ ബോണസ് പ്രഖ്യാപിച്ച് കേന്ദ്രം

രാഹുല്ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്ശം: ആര് ശ്രീലേഖയ്ക്കെതിരെ പരാതി; ഹൈന്ദവവികാരം വ്രണപ്പെടുത്തിയെന്നും ആരോപണം

പിണറായിക്ക് നിർണായകം, ഇന്ത്യ സഖ്യത്തിന്റെ ഹർജി സുപ്രീംകോടതിയിൽ, തുലാവർഷം ഇന്നെത്തും, ഇന്ത്യയെ തകർത്ത് വിൻഡീസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കേരളത്തില് ജനനം, നിത്യ രാമന് ലോസ് ഏഞ്ചല്സ് മേയറാകുമോ? കാരന് ബാസിനെതിരെ ലീഡ്

ന്യൂഡല്ഹി : പ്രതിപക്ഷ പ്രതിഷേധത്തില് രാജ്യസഭയില് വികാരാധീനനായി ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു. സഭാ അധ്യക്ഷനായ വെങ്കയ്യ നായിഡു രാജ്യസഭയില് വിതുമ്പി. സഭയുടെ പവിത്രത ചില അംഗങ്ങള് കളങ്കപ്പെടുത്തി. ഇന്നലെ ഉറങ്ങാന് കഴിഞ്ഞില്ലെന്നും ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു.
തുടര്ച്ചയായുള്ള പ്രതിപക്ഷ ബഹളത്തില് ഉപരാഷ്ട്രപതി കടുത്ത അമര്ഷം പ്രകടിപ്പിച്ചു. രോഷം വ്യക്തമാകകാന് വാക്കുകളില്ലെന്നും നായിഡു പറഞ്ഞു. ഇതിനിടെ ഉപരാഷ്ട്രപതിയുടെ പ്രസംഗം തടസ്സപ്പെടുത്തിക്കൊണ്ട് പ്രതിപക്ഷ അംഗങ്ങള് വീണ്ടും ബഹളം വെച്ചു. ഇതേത്തുടര്ന്ന് രാജ്യസഭ 12 മണി വരെ നിര്ത്തിവെച്ചു.
കാര്ഷിക വിഷയങ്ങള് ചര്ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഇന്നലെ പ്രതിപക്ഷ എംപിമാര് പ്രതിഷേധിച്ചത്. കോണ്ഗ്രസ്, എഎപി അംഗങ്ങളാണ് പ്രതിഷേധം ഉയര്ത്തിയത്. എംപിമാര് സഭയുടെ മേശപ്പുറത്ത് കയറുകയും കടലാസുകള് കീറിയെറിഞ്ഞ് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയും ചെയ്തു.
കാര്ഷിക വിഷയങ്ങളില് സര്ക്കാര് ഒളിച്ചുകളി തുടരുകയാണെന്നും, വിവാദ കാര്ഷിക നിയമങ്ങള് ചര്ച്ച ചെയ്യുന്നതില് സര്ക്കാര് ഒളിച്ചോടുകയാണെന്നും പ്രതിഷേധിച്ച എംപിമാര് ആരോപിച്ചിരുന്നു. അതിനിടെ സഭയില് മേശപ്പുറത്തുകയറി പ്രതിഷേധിച്ച എംപിമാര്ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സര്ക്കാര് ഉപരാഷ്ട്രപതിയോട് ആവശ്യപ്പെട്ടു.
ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിമാരായ പീയൂഷ് ഗോയല്, അമിത് ഷാ എന്നിവര് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ കണ്ടു. അതിനിടെ പ്രതിപക്ഷ ബഹളത്തിനിടെ ലോക്സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. ഓഗസ്റ്റ് 13 വരെയാണ് വര്ഷകാല സമ്മേളനം നടത്താന് നിശ്ചയിച്ചിരുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


രാഹുല്ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്ശം: ആര് ശ്രീലേഖയ്ക്കെതിരെ പരാതി; ഹൈന്ദവവികാരം വ്രണപ്പെടുത്തിയെന്നും ആരോപണം

പിണറായിക്ക് നിർണായകം, ഇന്ത്യ സഖ്യത്തിന്റെ ഹർജി സുപ്രീംകോടതിയിൽ, തുലാവർഷം ഇന്നെത്തും, ഇന്ത്യയെ തകർത്ത് വിൻഡീസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

