മ​ഹാ​രാ​ഷ്‌​ട്ര നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും. സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പ് ആണ് സഭയിലെ ഇന്നത്തെ പ്രധാന അജണ്ട

ഷിന്‍ഡെ വിഭാഗം എംഎല്‍എമാര്‍ മുംബൈയില്‍/ഫോട്ടോ: എഎന്‍ഐ
Last Updated :20 January 2024, 9:03 am IST

News Now


മും​ബൈ: മ​ഹാ​രാ​ഷ്‌​ട്ര നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും. സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പ് ആണ് സഭയിലെ ഇന്നത്തെ പ്രധാന അജണ്ട. ഉ​ദ്ധ​വ് താ​ക്ക​റെ വി​ഭാ​ഗ​ത്തി​ലെ രാ​ജ​ൻ സാ​ൽ​വി  ‌സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പി​ന് നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ച്ചിട്ടുണ്ട്. 

കോ​ൺ​ഗ്ര​സി​ലെ നാ​നാ പ​തോ​ളി​ൻറെ രാ​ജി​യെ​ത്തു​ട​ർ​ന്ന് 2021 ഫെ​ബ്രു​വ​രി മു​ത​ൽ സ്പീ​ക്ക​ർ​ പ​ദ​വി ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. രാ​ജ​ൻ സാ​ൽ​വിക്ക് ശി​വ​സേ​ന​യു​ടെ​യും എ​ൻ​സി​പി​യു​ടെ​യും കോ​ൺ​ഗ്ര​സി​ൻറെ​യും പി​ന്തു​ണ​യുണ്ട്.  രാ​ഹു​ൽ നാ​ർ​വി​കറാണ് ബിജെപിക്കായി സ്പീക്കർ പോരിന് ഇറങ്ങുന്നത്. 

ബിജെപിയുടെയും വിമത ശിവസേനാ എംഎൽഎമാരുടെയും പിന്തുണയുള്ള രാഹുലിനാണ് വിജയസാധ്യത. മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ അടക്കം വിമത എംഎൽഎമാർക്ക് അയോഗ്യതാ ഭീഷണിയുള്ളതിനാൽ കോടതി ഇടപെടലിൽ പ്രതീക്ഷ വെച്ചാണ് രാജൻ സാൽവിയും പോരാട്ടത്തിനിറങ്ങുന്നത്. ഗോവയിലെ റിസോര്‍ട്ടിലായിരുന്ന ശിവസേന വിമത എംഎൽഎമാർ മുംബൈയില്‍ തിരിച്ചെത്തി. ഗോവയിൽ നിന്ന് വിമാനമാർഗ്ഗമാണ് എംഎൽഎമാര്‍ രാത്രിയോടെ മുംബൈയില്‍ എത്തിയത്. 

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates