തമിഴ്‌നാട്ടില്‍ നിന്നുപോയ മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ ശ്രീലങ്കന്‍ നാവികസേന വെടിയുതിര്‍ത്തു. ഒരു തൊഴിലാളിക്ക് പരിക്കേറ്റു.

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:47 am IST

News Now



ചെന്നൈ: തമിഴ്‌നാട്ടില്‍ നിന്നുപോയ മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ ശ്രീലങ്കന്‍ നാവികസേന വെടിയുതിര്‍ത്തു. ഒരു തൊഴിലാളിക്ക് പരിക്കേറ്റു. നാഗപട്ടണം സ്വദേശി കലൈശെല്‍വനാണ് പരിക്കേറ്റത്. 

പ്രകോപനമില്ലാതെ വെടിവെക്കുകയായിരുന്നു എന്ന് തൊഴിലാളികള്‍ പറഞ്ഞു. ആദ്യം കല്ലെറിയുകയും പിന്നീട് വെടിവെക്കുകയും ചെയ്തു എന്നാണ് തൊഴിലാളികള്‍ പറയുന്നത്. 

കൊടൈക്കര തീരത്തിലാണ് സംഭവം നടന്നത്. കലൈശെല്‍വത്തിന്റെ തലയ്ക്കാണ് പരിക്കേറ്റത്. പത്തംഗ സംഘം സഞ്ചരിച്ച ബോട്ടിന് നേരെയാണ് ആക്രമണം നടന്നത്. 

തിങ്കളാഴ്ച രാവിലെ അന്താരാഷ്ട്ര കപ്പല്‍ച്ചാലിന് സമീപം മീന്‍ പിടിക്കുകയായിരുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ ശ്രീലങ്കന്‍ സേന വെടിയുതിര്‍ക്കുകയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates