News Now
മനസ്സു തുറക്കാൻ ഒരിടം; ഡയറി എഴുതുന്ന ശീലം വീണ്ടും തിരിച്ചെത്തുന്നു
റഷ്യന് എണ്ണ ഇറക്കുമതിയില് ഇന്ത്യക്ക് ആശ്വാസം; തീരുവകളില് ഇളവ് പ്രഖ്യാപിച്ച് ട്രംപ്

വഖഫ് ബോര്ഡിന് പുതിയ ചെയര്മാന്; നേഹ ബോറയെ വിട്ടയച്ചു; മുഖ്യമന്ത്രി ശബരിമല ദര്ശനത്തിന്; ഇന്നത്തെ അഞ്ച് പ്രധാന വാര്ത്തകള്

സൗദി സര്വീസുകള് 20 വരെ റദ്ദാക്കി എയര് ഇന്ത്യ; ടിക്കറ്റ് നിരക്ക് മൂന്നുലക്ഷം കടന്നു

ലഖ്നൗ: രാജ്യം കോവിഡ് മൂന്നാംതരംഗത്തിന്റെ മൂര്ധന്യത്തില് നില്ക്കെ ആയിരക്കണക്കിന് പെണ്കുട്ടികളെ പങ്കെടുപ്പിച്ച് കോണ്ഗ്രസിന്റെ തെരഞ്ഞടുപ്പ് പരിപാടി. 'ലഡ്കി ഹൂണ്, ലഡ് സക്തീ ഹൂണ്' എന്ന മുദ്രാവാക്യമുയര്ത്തിയാണ് ഉത്തര്പ്രദേശിലെ ബറേലിയില് കോണ്ഗ്രസ് നേതാവ് മാരത്തോണ് സംഘടിപ്പിച്ചത്. മാരത്തോണില് പങ്കെടുത്ത ഒരാള് പോലും മാസ്കോ സാമൂഹികമോ അകലമോ പാലിച്ചിരുന്നില്ല.
ആയിരക്കണക്കിന് പെണ്കുട്ടികളാണ് പരിപാടിയില് പങ്കെടുത്തത്. തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്ക്ക് പരിക്കേറ്റു. സംസ്ഥാനത്ത് കോവിഡ് കേസുകള് ഉയരുന്ന പശ്ചാത്തലത്തിലാണ് കോവിഡ് പ്രോട്ടോകോള് പാലിക്കാതെ ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്.
മാരത്തോണ് തുടങ്ങിയതിന് പിന്നാലെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേരാണ് നിലത്ത് വീണത്. എന്നാല് ആരുടെയും പരിക്ക് സാരമല്ല. കോണ്ഗ്രസ് നേതാവും മുന് ബറേലി മേയറുമായ സുപ്രിയ ആരോണാണ് മാരത്തണ് സംഘടിപ്പിച്ചത്. ഇത് സ്വാഭാവികമായി ഉണ്ടായ ആള്ക്കൂട്ടമാണെന്നായിരുന്നു സുപ്രിയയുടെ പ്രതികരണം.
#WATCH | Stampede occurred during Congress' 'Ladki hoon, Lad Sakti hoon' marathon in Bareilly, Uttar Pradesh today pic.twitter.com/nDtKd1lxf1
â ANI UP/Uttarakhand (@ANINewsUP) January 4, 2022
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


