
ഒറ്റ ദിവസം കടിയേറ്റത് 548 പേര്‍ക്ക്; ഗ്വാളിയോറില്‍ തെരുവ് നായ ആക്രമണം
ജനുവരി 23 ന് ഗരത്തില്‍ 548 പേര്‍ക്കാണ് തെരുവ് നായ്ക്കളുടെ കടിയേറ്റത്.

ഭോപ്പാല്‍: മധ്യപ്രദേശിലെ ഗ്വാളിയോറില്‍ തെരുവ് നായ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. ജനുവരി 23 ന് നഗരത്തില്‍ 548 പേര്‍ക്കാണ് തെരുവ് നായ്ക്കളുടെ കടിയേറ്റത്.
നായയുടെ കടിയേറ്റ 548 പേരില്‍ 197 പേര് പേവിഷബാധയ്ക്കെതിരായ വാക്സിനായി മൊറാറിലെ സര്‍ക്കാര്‍ ആശുപത്രിയിലും 131 പേര് റാബിസ് പ്രതിരോധ വാക്സിനായി ജയ ആരോഗ്യ ആശുപത്രിയിലും എത്തിയതായി അധികൃതര്‍ പറഞ്ഞു.
153 പേര് ഹസീറ സിവില്‍ ആശുപത്രിയിലും 39 പേര് ദബ്ര സിവില്‍ ആശുപത്രിയിലും 28 പേര് ബിതര്വാര് ആശുപത്രിയിലും ചികിത്സ തേടി. ഗ്വാളിയോറില്‍ തെരുവ് നായ്ക്കളുടെ കടിയേല്‍ക്കുന്ന കേസുകള്‍ ക്രമാതീതമായി വര്‍ധിക്കുകയാണ്. പ്രതിദിനം 100ലധികം കേസുകളാണ് നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് അധികൃതര്‍ പറയുന്നു.
മധ്യപ്രദേശിലെ മറ്റ് നഗരങ്ങളിലും സ്ഥിതി വളരെ മോശമാണ്. ജനുവരി 17 ന് തലസ്ഥാന നഗരമായ ഭോപ്പാലില്‍ തെരുവ് നായ്ക്കള്‍ 40 പേരെ കടിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. നേരത്തെ ജനുവരി 10ന് ഭോപ്പാലില്‍ ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവ് നായ്ക്കള്‍ കടിച്ചുകീറി കൊന്നിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

Related News

നായ കടിക്കുകയോ മാന്തുകയോ ചെയ്താൽ ആദ്യം എന്തു ചെയ്യണം? റാബീസ് വാക്സിൻ എപ്പോൾ വേണം?

'സര്‍ക്കാര്‍ മാറിയപ്പോള്‍ എല്ലാം ഒറ്റ മറിച്ചില്‍', മുണ്ടംവേലി ഫ്ലാറ്റിന്റെ ശോച്യാവസ്ഥയില്‍ താമസക്കാര്‍ക്ക് അധിക്ഷേപം; വിവാദമായപ്പോള്‍ തിരുത്തുമായി മുന്‍ എംഎല്‍എ കെജെ മാക്സി

