പരാജയം താങ്ങാനാകാതെ നാട് വിട്ടു, തിരിച്ചു വന്നത് വാപ്പയ്ക്ക് വേണ്ടി; ഒറ്റ സിനിമ ചെയ്യണം എന്നേ ഉണ്ടായിരുന്നുള്ളൂ: ഫഹദ് ഫാസില്‍

'ആദ്യ സിനിമ പുറത്തിറങ്ങി ഇന്നേക്ക് 24 വര്‍ഷമായിരിക്കുകയാണ്'

Fahadh Faasil
Fahadh Faasil
Edited by :അബിന്‍ പൊന്നപ്പന്‍
Last Updated :28 സെപ്റ്റംബർ 2026, 6:32 pm IST

തന്റെ അഭിനയത്തിലൂടെ മാത്രമല്ല ഫഹദ് ഫാസില്‍ പ്രചോദനമാകുന്നത്. ഫഹദിന്റെ ജീവിതം തന്നെ പലര്‍ക്കും പ്രചോദനമാണ്. സംവിധായകന്‍ ഫാസിലിന്റെ മകനായ ഫഹദിന്റെ അരങ്ങേറ്റ ചിത്രം ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിയുകയായിരുന്നു. ഇതോടെ മനം നൊന്ത് നാട് വിട്ട ഫഹദ് തിരികെ വരുന്നത് ഏഴ് വര്‍ഷത്തിന് ശേഷമാണ്. ആ തിരിച്ചുവരവില്‍ മാറിയത് ഫഹദിന്റെ കരിയര്‍ മാത്രമല്ല, മലയാള സിനിമയുടെ മുഖച്ഛായ തന്നെയാണ്.

കയ്യെത്തും ദൂരത്ത് എന്ന ആദ്യ സിനിമയുടെ പരാജയത്തെ തുടര്‍ന്ന് നാട് വിട്ടതിനെക്കുറിച്ചും പിന്നീട് തിരിച്ചുവന്നതിനെക്കുറിച്ചും സംസാരിക്കുകയാണ് ഫഹദ് ഫാസില്‍. പുതിയ ചിത്രം ഡോണ്ട് ട്രബിള്‍ ദ ട്രബിളിന്റെ പ്രൊമോഷന്റെ ഭാഗമായി ബിഹൈന്‍ഡ് വുഡ്‌സ് ടിവിയിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

''ആദ്യ സിനിമ പുറത്തിറങ്ങി ഇന്നേക്ക് (സെപ്റ്റംബര്‍ 27) 24 വര്‍ഷമായിരിക്കുകയാണ്. അതിനിടെയില്‍ 7 വര്‍ഷത്തെ ഇടവേളയുണ്ടായിരുന്നു. 2002 ല്‍ പോയി, പിന്നീട് 2009 ല്‍ തിരികെ വന്നു. ആദ്യത്തെ പടം വിജയിച്ചില്ല. വാപ്പയായിരുന്നു സംവിധാനം ചെയ്തത്. എനിക്കന്ന് 17-18 വയസായിരുന്നു. ആ സമയത്ത് ഇന്ത്യന്‍ സിനിമയില്‍ ഒരുപാട് പുതുമുഖങ്ങള്‍ അരങ്ങേറിയിരുന്നു. ഹൃത്വിക് റോഷനെക്കെ അപ്പോഴാണ് വരുന്നത്. കുറേ സംവിധായകര്‍ തങ്ങളുടെ മക്കളെ അവതരിപ്പിക്കുന്നുണ്ടായിരുന്നു. എന്തുകൊണ്ടോ എനിക്ക് ശരിയായി വന്നില്ല.'' ഫഹദ് പറയുന്നു.

''എനിക്കത് വല്ലാതെ വിഷമമുണ്ടാക്കി. കുറച്ച് കാലം വിട്ടു നില്‍ക്കാന്‍ തോന്നി. അങ്ങനെ ഞാന്‍ അമേരിക്കയിലേക്ക് പോയി. എഞ്ചിനീയറിങ് പഠിക്കാന്‍. പിന്നെ ഫിലോസഫി പഠിച്ചു. ആ സമയത്താണ് സുഹൃത്തുക്കളിലൂടെ ഇന്റര്‍നാഷണല്‍ സിനിമകള്‍ ഒരുപാട് കണ്ടു. ആ സമയത്ത് എപ്പോഴോ തിരികെ വരണമെന്നും ഒരു സിനിമ ചെയ്യണമെന്നും തോന്നി. എന്റെ വാപ്പയ്ക്ക് വേണ്ടി ഒരൊറ്റ സിനിമ ചെയ്യണം എന്നായിരുന്നു ആഗ്രഹം. അതിപ്പോള്‍ 66 സിനിമയിലെത്തി നില്‍ക്കുന്നു'' എന്നും അദ്ദേഹം പറയുന്നു.

News Now

Summary

Fahadh Faasil about his break after first movie. And what made him comeback to cinema after 7 years.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics