
അശ്ലീല ഉള്ളടക്കം; അഞ്ച് ഒടിടി പ്ലാറ്റ്ഫോമുകള് നിരോധിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: അശ്ലീല ഉള്ളടക്കം സംപ്രേഷണം ചെയ്തതിന് അഞ്ച് ഒടിടി പ്ലാറ്റ്ഫോമുകളെ നിരോധിച്ച് കേന്ദ്രം. മൂഡ്എക്സ് വിഐപി, കോയല്‍ പ്ലേപ്രോ, ഡിജിമൂവി പ്ലക്സ്, ഫീല്‍, ജുഗ്നു എന്നീ പ്ലാറ്റ്ഫോമുകളാണ് വാര്‍ത്താ വിതരണ മന്ത്രാലയം നിരോധിച്ചത്.
2021 ലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമങ്ങളും അശ്ലീല ഉള്ളടക്ക നിരോധന നിയമങ്ങളും ലംഘിക്കുന്ന ഈ പ്ലാറ്റ്ഫോമുകളിലേക്കുള്ള പ്രവേശനം തടയാന്‍ ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഐടി ആക്ടിന്റെ സെക്ഷന്‍ 69എ പ്രകാരം ഓണ്‍ലൈന്‍ ഉള്ളടക്കങ്ങള്‍ തടയാന്‍ കേന്ദ്രത്തിന് അധികാരമുണ്ട്. കഴിഞ്ഞവര്‍ഷം 25 ആപ്പുകള്‍ക്കെതിരെയാണ് നടപടി എടുത്തത്.
ഒടിടി പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കം ഇന്ത്യന്‍ നിയമങ്ങളുടെ ഗുരുതരമായ ലംഘനം ആണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഔദ്യോഗിക അറിയിപ്പുകളോട് പ്രതികരിക്കാത്ത സാഹചര്യത്തില്‍ നിയമവിരുദ്ധമായ ഉള്ളടക്കം നീക്കം ചെയ്യാന്‍ സര്‍ക്കാരിനെ അധികാരപ്പെടുത്തുന്ന ഐടി ആക്ടിലെ സെക്ഷന്‍ 79(3)(ബി) പ്രകാരമാണ് മന്ത്രാലയം നടപടി സ്വീകരിച്ചത്. ആഭ്യന്തര മന്ത്രാലയം, വനിതാ ശിശു വികസന മന്ത്രാലയം അടക്കമുള്ള വകുപ്പുകളുമായും വിദഗ്ധരുമായും ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് തീരുമാനം എടുത്തത്. അശ്ലീലവും മോശവുമായ ഉള്ളടക്കങ്ങള്‍ സംപ്രേഷണം ചെയ്തതിന് കഴിഞ്ഞ വര്‍ഷം ജൂലൈയിലും ആപ്പുകളും വെബ്സൈറ്റുകളും കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരുന്നു.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Streaming obscene content, government on blocked five OTT platforms
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


തിയറ്ററിൽ കാണാൻ പറ്റിയില്ലേ ? ഒടിടിയിലേക്ക് പോരൂ; 'തുടക്കം' മുതൽ 'ഇരുമുടി' വരെ, സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ പൂരം

ഷെഹ്സാദ് ഭട്ടി നെറ്റ്വർക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം; നടപടി യുഎപിഎ പ്രകാരം

