സുധാമൂര്‍ത്തിയെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തു

സ്ത്രീശാക്തീകരണത്തിന്റെ സാക്ഷ്യപത്രമെന്ന് പ്രധാനമന്ത്രി

സുധാ മൂർത്തി ഫയൽ
Edited by :jayakumarna
Last Updated :8 മാർച്ച് 2024, 1:37 pm IST

ന്യൂഡല്‍ഹി: സാമൂഹിക പ്രവര്‍ത്തകയും ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ മുന്‍ അധ്യക്ഷയുമായ സുധാ മൂര്‍ത്തിയെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തു. രാഷ്ട്രപതിയാണ് സുധാ മൂര്‍ത്തിയെ ഉപരിസഭയിലേക്ക് നോമിനേറ്റ് ചെയ്തത്.

സ്ത്രീശാക്തീകരണത്തിന്റെ സാക്ഷ്യപത്രമാണ് സുധാമൂര്‍ത്തിയുടെ നിയമനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. സുധാമൂര്‍ത്തിയുടെ രാജ്യസഭയിലെ സാന്നിധ്യം നാരീശക്തിയുടെ ശക്തമായ സന്ദേശമാകുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സാമൂഹ്യരംഗത്തും വിദ്യാഭ്യാസരംഗത്തും അടക്കം സുധാമൂര്‍ത്തിയുടെ പ്രവര്‍ത്തനങ്ങള്‍ പ്രചോദനാത്മകമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നാരായണമൂര്‍ത്തിയുടെ പത്‌നിയാണ് 73കാരിയായ സുധാമൂര്‍ത്തി. എഴുത്തുകാരി കൂടിയായ സുധാമൂര്‍ത്തിക്ക് പത്മശ്രീ, പത്മവിഭൂഷണ്‍ ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now