ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ ആസ്ഥാനം ജൂണ്‍ 15നകം ഒഴിയണമെന്ന് സുപ്രീം കോടതി

സുപ്രീം കോടതിSource by : ഫയല്‍ ചിത്രം
Last Updated :4 March 2024, 4:45 pm IST

News Now

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ ആസ്ഥാനം ജൂണ്‍ 15നകം ഒഴിയണമെന്ന് സുപ്രീം കോടതി. ലോക്സഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് എഎപിക്ക് സ്ഥലം ഒഴിയാന്‍ കോടതി അധിക സമയം നല്‍കുകയായിരുന്നു.

ജൂണ്‍ പതിനഞ്ചിനകം റോസ് അവന്യുവിന് സമീപമുള്ള കെട്ടിടം ഒഴിയണമെന്നാണ് നിര്‍ദേശം. കയ്യേറ്റ ഭൂമിയിലാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നതെന്നു കണ്ടാണ് നടപടി.

ജില്ലാ കോടതി വിപുലീകരിക്കുന്നതിനായി ഡല്‍ഹി ഹൈക്കോടതിക്ക് അനുവദിച്ച സ്ഥലത്താണ് എഎപി ഓഫീസ് സ്ഥിതി ചെയ്യുന്നത് എന്ന് ചൂണ്ടികാട്ടിയാണ് സുപ്രീം കോടതി സ്ഥലം ഒഴിയാന്‍ ഉത്തരവിട്ടത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഓഫീസിനായി ഭൂമി അനുവദിക്കുന്നതിനായി ലാന്‍ഡ് ആന്‍ഡ് ഡെവലപ്മെന്റ് ഓഫീസിനെ സമീപിക്കാനും എഎപിയോട് സുപ്രീം കോടതി നിര്‍ദേശിച്ചു.

എഎപിയുടെ അപേക്ഷ നാലാഴ്ചയ്ക്കകം പരിഗണിക്കാന്‍ ലാന്‍ഡ് ആന്‍ഡ് ഡെവലപ്മെന്റ് ഓഫീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിശ്ചിത സമയത്തിനകം തീരുമാനം അറിയിക്കാനും വകുപ്പിനോട് കോടതി ആവശ്യപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates