
News Now
ഉള്ളത് പങ്കുവെക്കുന്നതാണ് പരിഷ്കൃത സമൂഹത്തിന്റെ അന്തഃസത്ത: ഗവർണർ

എല്എല്ബി പ്രവേശന പരീക്ഷ ഇനി മലയാളത്തിലും; വരുന്ന അധ്യയന വര്ഷം മുതല് മാറ്റം

സിഡ്നി സ്വീനിയും മെർലിൻ മൺറോയും തമ്മിലുള്ള ബന്ധം; 400 വർഷം പഴക്കമുള്ള കുടുംബകഥ
സ്വര്ണവില റിവേഴ്സ് ഗിയറില് തന്നെ, മൂന്ന് ദിവസത്തിനിടെ 2250 രൂപയുടെ ഇടിവ്; 1,09,000ല് താഴെ

ന്യൂഡല്ഹി: 14 വയസ്സില് താഴെയുള്ള കുട്ടികള്ക്ക് മതപരമോ അല്ലാത്തതോ ആയ വിദ്യാഭ്യാസം നല്കുന്ന രാജ്യത്തെ എല്ലാ സ്ഥാപനങ്ങളെയും നിയന്ത്രിക്കണമെന്ന പൊതുതാല്പ്പര്യ ഹര്ജിയില് കേന്ദ്ര സര്ക്കാരിനെ സമീപിക്കാന് സുപ്രീംകോടതി നിര്ദ്ദേശം. അഭിഭാഷകനായ അശ്വിനി കുമാര് ഉപാധ്യായ സമര്പ്പിച്ച ഹര്ജി പരിഗണിക്കവെയാണ് കോടതി നിലപാട് സ്വീകരിച്ചത്.
ജസ്റ്റിസുമാരായ ദീപാങ്കര് ദത്ത, സതീഷ് ചന്ദ്ര ശര്മ്മ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്ജി തീര്പ്പാക്കിയത്. ഹര്ജിക്കാരന് ഫെബ്രുവരി 4-ന് നല്കിയ നിവേദനം കേന്ദ്ര സര്ക്കാര് പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കണമെന്നും കോടതി ഉത്തരവിട്ടു. ഹര്ജിയില് വാദം തുടരാന് ഹര്ജിക്കാരന് ശ്രമിച്ചപ്പോള്, അല്പ്പം പരമ്പരാഗതമായ രീതി പിന്തുടരുന്ന ജഡ്ജിമാരാണെന്നും എടുത്തുചാടി തീരുമാനങ്ങള് എടുക്കില്ലെന്നുമാണ് ബെഞ്ച് മറുപടി നല്കിയത്. നീതി എന്നത് ഒരു ഏകപക്ഷീയമായ വഴിയല്ലെന്നും അതില് ഭരണകൂടത്തിനും വ്യക്തമായ പങ്കുണ്ടെന്നും കോടതി നിരീക്ഷിച്ചു.
ഹര്ജിയിലെ പ്രധാന ആവശ്യങ്ങള് ഇവയാണ്:
ഭരണഘടനയുടെ 21എ, 39(എഫ്), 45, 51എ(കെ) എന്നീ അനുച്ഛേദങ്ങളുടെ അന്തസ്സത്ത ഉള്ക്കൊണ്ട് 14 വയസ്സ് വരെയുള്ള കുട്ടികള്ക്ക് വിദ്യാഭ്യാസം നല്കുന്ന എല്ലാ സ്ഥാപനങ്ങളും രജിസ്റ്റര് ചെയ്യുകയും നിരീക്ഷിക്കുകയും വേണം.
ന്യൂനപക്ഷങ്ങള്ക്ക് പ്രത്യേക അവകാശങ്ങള് നല്കുന്ന ആര്ട്ടിക്കിള് 30, പൗരന്മാരുടെ പൊതുവായ അവകാശങ്ങള്ക്ക് (ആര്ട്ടിക്കിള് 19(1)(ജി)) അപ്പുറം അധിക ആനുകൂല്യങ്ങള് നല്കുന്നില്ലെന്ന് പ്രഖ്യാപിക്കണം.
അംഗീകാരമില്ലാത്ത സ്ഥാപനങ്ങള് വഴി കുട്ടികള് തെറ്റായ രീതിയില് സ്വാധീനിക്കപ്പെടാന് സാധ്യതയുണ്ടെന്നും ഇത് ദേശീയ സുരക്ഷയെ ബാധിക്കുമെന്നും ഹര്ജിയില് ചൂണ്ടിക്കാട്ടിയിരുന്നു.
ഉത്തര്പ്രദേശ് അതിര്ത്തി ജില്ലകളില് ഇത്തരത്തില് നിരവധി അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള് പ്രവര്ത്തിക്കുന്നുണ്ടെന്ന് ഹര്ജിക്കാരന് ആരോപിച്ചു. രാജ്യത്തിന്റെ അതിര്ത്തി പ്രദേശങ്ങളില് നിയന്ത്രണങ്ങളില്ലാതെ ഇത്തരം സ്ഥാപനങ്ങള് വര്ധിക്കുന്നത് തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
Summary
Supreme Court directs Centre to review plea on regulating all educational institutions for children under 14
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ഭരണഘടനയുടെ ആമുഖം സ്കൂളുകളിലെ അസംബ്ലിയില് ചൊല്ലണം; ഹര്ജി സുപ്രീംകോടതി തള്ളി

ശ്രീ ശങ്കറിന് വെള്ളി; അമിത് ഷായ്ക്കെതിരായ പോസ്റ്റ് പിന്വലിച്ച് മന്ത്രി; കുട്ടികളുടെ സോഷ്യല് മീഡിയ ഉപയോഗം നിയന്ത്രിക്കണം; ഇന്നത്തെ അഞ്ച് പ്രധാന വാര്ത്തകള്


