
'പോളിങ് ബൂത്തില്‍ വോട്ടര്‍മാരുടെ ബയോമെട്രിക് പരിശോധന നടത്തണം'; കേന്ദ്രത്തിനും തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ് അയച്ച് സുപ്രീംകോടതി
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ബിജെപി നേതാവ് അശ്വിനി കുമാര്‍ ഉപാധ്യായ സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്രത്തിന്റെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും മറുപടി തേടിയത്.

ന്യൂഡല്‍ഹി: വോട്ട് രേഖപ്പെടുത്തുന്നതിന് മുമ്പ് വോട്ടര്‍മാരുടെ ബയോമെട്രിക്, മുഖം തിരിച്ചറിയല്‍ പരിശോധനകള്‍ നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ് അയച്ച് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ബിജെപി നേതാവ് അശ്വിനി കുമാര്‍ ഉപാധ്യായ സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്രത്തിന്റെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും മറുപടി തേടിയത്. ഇതിനായി നിയമങ്ങളില്‍ മാറ്റം വരുത്തേണ്ടി വരുമെന്നും വന്‍ സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നും കോടതി നിരീക്ഷിച്ചു. നേരിട്ട് ഹാജരായ ഉപാധ്യായ, ഇതിന് സംസ്ഥാനങ്ങളുടെ സഹകരണം ആവശ്യമാണെന്ന് കോടതിയെ അറിയിച്ചു.
WHAT TO READ NEXT

'ശമ്പളം വര്‍ധിപ്പിക്കണം': നോയിഡയില്‍ തൊഴിലാളികളുടെ സമരം അക്രമാസക്തം
ആദ്യം നോട്ടീസ് അയക്കാന്‍ ബെഞ്ച് താല്‍പ്പര്യപ്പെട്ടിരുന്നില്ല. തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനായിരുന്നു കോടതി ഉപാധ്യായയോട് ആവശ്യപ്പെട്ടത്. തെരഞ്ഞെടുപ്പ് കമ്മീഷന് ഞങ്ങള്‍ക്ക് മറുപടി നല്‍കേണ്ടതുണ്ട്. സംസ്ഥാനങ്ങള്‍ സഹായിക്കാതിരിക്കുകയോ ധനമന്ത്രാലയം ബജറ്റ് പാസാക്കാതിരിക്കുകയോ ചെയ്താല്‍ വീണ്ടും ഞങ്ങളെ സമീപിക്കാം. എന്നാല്‍ ഈ ഘട്ടത്തില്‍ നോട്ടീസ് അയക്കേണ്ട ആവശ്യമില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു. ഇപ്പോള്‍ നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനെക്കുറിച്ചല്ല പറയുന്നതെന്നും ഉപാധ്യായ വ്യക്തമാക്കി. ഇതോടെ വിഷയം പരിശോധിക്കാന്‍ ബെഞ്ച് ഒടുവില്‍ സമ്മതിക്കുകയായിരുന്നു.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ഈ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ കഴിയില്ല. എന്നാല്‍ അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലോ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിലോ ഇത്തരമൊരു രീതി പിന്തുടരേണ്ടതുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്. അതുകൊണ്ട് ഇത് സംബന്ധിച്ച് നോട്ടീസ് അയക്കാനും കോടതി നിര്‍ദ്ദേശിച്ചു.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Supreme Court issues notice to ECI on plea by BJP leader for biometric, facial recognition of voters before casting votes
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

'യൂണിവേഴ്സിറ്റി കോളജിൽ തൂഫാൻ റെയ്ഡ് നടത്തണം; അവിടെ നടക്കുന്നത് ഗുണ്ടായിസം': മന്ത്രി ഒ ജെ ജനീഷ്
