
'എൻ ഇനിയ പൊൻ നിലാവേ'; ഇളയരാജയ്ക്ക് സുപ്രീം കോടതിയിലും തിരിച്ചടി
വരികളിലും മാസ്റ്റർ റെക്കോർഡിങ്ങിലും അവകാശം സരിഗമയ്ക്കെന്ന വിധി സുപ്രീം കോടതി ശരിവെച്ചു
ന്യൂഡൽഹി: തമിഴ് ചലച്ചിത്ര ചരിത്രത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ 'മൂടുപനി' എന്ന ചിത്രത്തിലെ 'എൻ ഇനിയ പൊൻ നിലാവേ' എന്ന ഗാനത്തിന്റെ വരികളിലും മാസ്റ്റർ ശബ്ദരേഖയിലും സംഗീതസംവിധായകൻ ഇളയരാജയ്ക്ക് പകർപ്പവകാശമില്ലെന്ന ഡൽഹി ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു. മ്യൂസിക് കമ്പനിയായ സരിഗമയ്ക്ക് അനുകൂലമായി ഡൽഹി ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ ഇളയരാജ സമർപ്പിച്ച അപ്പീൽ ഹർജി ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് തള്ളി. ഇതോടെ വിഖ്യാത ഗാനത്തിന്റെ പുനരാവിഷ്കാരത്തിനും ശബ്ദരേഖയ്ക്കുമേലുള്ള സരിഗമയുടെ നിയമപരമായ ഉടമസ്ഥാവകാശം പരമോന്നത നീതിപീഠത്തിലും ഉറപ്പിക്കപ്പെട്ടു.
മറ്റൊരു നിർമ്മാണ കമ്പനി തങ്ങളുടെ പുതിയ ചിത്രത്തിൽ 'എൻ ഇനിയ പൊൻ നിലാവേ' എന്ന ഗാനം റീക്രിയേറ്റ് ചെയ്ത് ഉപയോഗിക്കാൻ തീരുമാനിക്കുകയും, ഇതിനായി ഇളയരാജയിൽ നിന്നാണ് അനുമതി വാങ്ങിയിട്ടുള്ളതെന്ന് അവകാശപ്പെടുകയും ചെയ്തതോടെയാണ് നിയമപോരാട്ടം ആരംഭിക്കുന്നത്. എന്നാൽ, 1980-ൽ ഇറങ്ങിയ മൂടുപനി എന്ന സിനിമയുടെ യഥാർത്ഥ നിർമ്മാതാക്കളിൽ നിന്ന് തങ്ങൾ നിയമപരമായി ഈ ഗാനത്തിന്റെ അവകാശങ്ങൾ നേരത്തെ തന്നെ വാങ്ങിയിട്ടുണ്ടെന്നും ഇളയരാജയ്ക്ക് ഇത് മറ്റൊരാൾക്ക് റീമേക്ക് ചെയ്യാൻ നൽകാനുള്ള അധികാരമില്ലെന്നും കാണിച്ച് സരിഗമ രംഗത്തെത്തുകയായിരുന്നു.
തർക്കം പരിഗണിച്ച ഡൽഹി ഹൈക്കോടതി, ഒരു പാട്ടിന്റെ ഈണത്തിലും സംഗീത ഘടകങ്ങളിലും മാത്രമേ ഇളയരാജയ്ക്ക് പകർപ്പവകാശമുള്ളൂവെന്നും ഗാനത്തിന്റെ വരികളിലോ ഔദ്യോഗിക ശബ്ദരേഖയിലോ അദ്ദേഹത്തിന് അവകാശമില്ലെന്നും വ്യക്തമാക്കി ഉത്തരവിറക്കി. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഈ ഉത്തരവ് മെയ് 21-ന് ഡിവിഷൻ ബെഞ്ചും ശരിവെക്കുകയായിരുന്നു. ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെ ഇളയരാജ നൽകിയ പുനഃപരിശോധനാ ഹർജി മെയ് 26-ന് ഹൈക്കോടതി തള്ളിയതോടെയാണ് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചത്. ഹൈക്കോടതിയുടെ നിയമപരമായ കണ്ടെത്തലുകളിൽ അപാകതയില്ലെന്ന് വ്യക്തമാക്കിയാണ് സുപ്രീം കോടതി അപ്പീൽ തള്ളിയത്.
WHAT TO READ NEXT

വാണിജ്യ എല്‍പിജി സിലിണ്ടറിന് വില കൂട്ടി; 71.50 രൂപ വരെ വര്‍ധന
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
The Supreme Court on Thursday refused to entertain an appeal preferred by legendary music composer Ilaiyaraaja challenging a Delhi High Court verdict which ruled that he holds no copyright over the lyrics or sound recording of the iconic song "En Iniya Pon Nilave" from the 1980 Tamil film Moodu Pani
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



