
News Now
നഴ്സിങിന് അഡ്മിഷൻ കിട്ടിയില്ലേ?, സ്പെഷ്യൽ അലോട്ട്മെന്റ് ഒക്ടോബർ 17ന്

രോഹിതിന്റെ സെഞ്ച്വറി പാഴായി; വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് മുംബൈയോട് തോൽവി

'ആരുടെയും അംഗീകാരത്തിനു വേണ്ടിയല്ല ഞാൻ പാടുന്നത്'; 'കിങ് മൂവ്സ്' പുതിയ ഗാനവുമായി സ്റ്റിക്ക്

'ഇന്ദിര'യെ വെട്ടി; ക്ഷേമ പെന്ഷന് പദ്ധതികള് 'പ്രധാനമന്ത്രി'യുടെ പേരില്

ന്യൂഡല്ഹി: സോഷ്യല് മീഡിയ ഇന്ഫഌവന്സര് ശര്മിഷ്ഠ പനോളിക്കെതിരെ പരാതി നല്കിയ വജാഹത്ത് ഖാനെതിരായ കേസുകളിലെ നടപടികള് താല്ക്കാലികമായി മരവിപ്പിച്ച് സുപ്രീംകോടതി. പശ്ചിമബംഗാളില് ഫയല് ചെയ്ത കേസില് ഖാന് ഇപ്പോള് കസ്റ്റഡിയിലാണ്. മറ്റു സംസ്ഥാനങ്ങളിലെ കേസുകളില് ഖാനെ അറസ്റ്റു ചെയ്യുന്നതിലാണ് കോടതിയുടെ ഇടപെടല്. ഓപ്പറേഷന് സിന്ദൂറുമായി ബന്ധപ്പെട്ട് വര്ഗീയ വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിലാണ് ശര്മിഷ്ഠ പനോളി അറസ്റ്റിലായത്.
WHAT TO READ NEXT
ജൂലൈ 9ന് പൊതുപണിമുടക്ക്; പിന്തുണ പ്രഖ്യാപിച്ച് ഇടതു സംഘടനകൾ
ശര്മിഷ്ഠക്കെതിരെ പരാതി നല്കിയതിന് ശേഷം തനിക്കെതിരെ വിവിധ സംസ്ഥാനങ്ങളില് ആളുകള് പരാതി നല്കിയെന്നും എഫ്ഐആറുകള് ഒന്നിപ്പിക്കണമെന്നും അറസ്റ്റ് തടയണമെന്നുമാവശ്യപ്പെട്ട് ഖാന് നല്കിയ ഹര്ജിയിലാണ് സുപ്രീംകോടതിയുടെ നടപടി. ശര്മിഷ്ഠ പനോളി ഹിന്ദു മതവിഭാഗങ്ങള്ക്കിടയില് ശത്രുത വളര്ത്താനും പൊതുജനങ്ങളില് അശാന്തി വളര്ത്താനും ഉദ്ദേശിച്ചുകൊണ്ട് ഹിന്ദുമത ദേവതകള്ക്കെതിരെ അവഹേളനപരമായ പരാമര്ശങ്ങള് നടത്തിയെന്നാണ് വജാഹത്ത് ഖാന് പറഞ്ഞത്. തുടര്ന്ന് വിവിധ സംസ്ഥാനങ്ങളില് നിന്നായി വജാഹത്ത് ഖാനെതിരായി എഫ്ഐആര് രജിസ്റ്റര് ചെയ്യുകയായിരുന്നു.
എന്നാല് വജാഹത്ത് ഖാന്റെ പരാമശങ്ങള് പരിശോധിച്ച ബെഞ്ച് ഇതിനൊന്നും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ സംരക്ഷണമുണ്ടാവില്ലെന്ന് വ്യക്തമാക്കി. തീപ്പൊള്ളലേറ്റത് ഭേദമായാലും വാക്കുകള്കൊണ്ടുള്ള മുറിവുണങ്ങില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. വിദ്വേഷപ്രസംഗം നമ്മളെ എവിടേക്കും നയിക്കില്ലെന്നും ഹര്ജി പരിഗണിക്കവേ ജസ്റ്റിസ് കെ വി വിശ്വനാഥന് പറഞ്ഞു. കലാപാഹ്വാനം എല്ലായ്പ്പോഴും നേരിട്ടാകണമെന്നില്ല. വാക്കുകളിലൂടെയും അതുണ്ടാകാമെന്നും കോടതി പറഞ്ഞു.
ഓപ്പറേഷന് സിന്ദൂറുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില് വിദ്വേഷ പരാമര്ശം നടത്തിയതിന് ശര്മിഷ്ഠയെ ബംഗാള് പൊലീസ് അറസ്റ്റു ചെയ്തിരുന്നു. വജാഹത്ത് ഖാനായിരുന്നു ശര്മിഷ്ഠയ്ക്കെതിരെ പരാതി നല്കിയത്. ശര്മിഷ്ഠയ്ക്ക് പിന്നീട് ജാമ്യം ലഭിച്ചു.
Summary
The Supreme Court on Monday (June 23) stayed the arrest of Wazahat Khan, the man whose complaint led to the arrest of influencer Sharmistha Panoli, in the FIRs registered in states other than West Bengal in relation to his social media posts for allegedly hurting religious sentiments.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


ഒരു വര്ഷം കൊണ്ട് 2490 കോടിയുടെ ഇടിവ്; ഷാരൂഖ് ഖാന്റെ സ്വത്തിന് സംഭവിച്ചതെന്ത്? എന്നിട്ടും ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ നടന്!

ഡല്ഹിയില് വീണ്ടും കൂട്ടബലാത്സംഗം, 17 കാരിയെ മൂന്നുപേര് ലൈംഗികമായി പീഡിപ്പിച്ചു; പ്രതിയെ വെടിവെച്ചു വീഴ്ത്തി പൊലീസ് ( വീഡിയോ)



