
'ഉന്നാവോ സാഹചര്യം ഗുരുതരം, സെന്‍ഗാറിനെ ജാമ്യത്തില്‍ വിടരുത്'; ശിക്ഷ മരവിപ്പിച്ച ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു
ഹൈക്കോടതി വിധിക്കെതിരെ സിബിഐ നല്കിയ അപ്പീലിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്

ന്യൂഡല്‍ഹി: ഉന്നാവോ ബലാത്സംഗക്കേസില്‍ ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറിന് തിരിച്ചടി. സെന്‍ഗാറിന്റെ ജീവപര്യന്തം ശിക്ഷ മരവിപ്പിച്ച ഡല്‍ഹി ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. ഉന്നാവോയിലെ സാഹചര്യം ഗുരുതരമാണ്. സെന്‍ഗാറിനെ ജാമ്യത്തില്‍ വിടരുതെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. ഹൈക്കോടതി വിധിക്കെതിരെ സിബിഐ നല്കിയ അപ്പീലിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജെ കെ മഹേശ്വരി, അഗസ്റ്റിന് ജോര്‍ജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. സാധാരണയായി പ്രതികളുടെ ജാമ്യത്തില്‍ സുപ്രീംകോടതി ഇടപെടാറില്ല. എന്നാല്‍ ഈ കേസിലെ സ്ഥിതി വ്യത്യസ്തമാണ്. മറ്റൊരു കേസില്‍ കുല്‍ദീപ് സെന്‍ഗാര്‍ ജയിലിലാണ്. കേസില്‍ വിശദമായ വാദം കേള്‍ക്കേണ്ടതുണ്ട്. അതുവരെ ഇയാളെ ജയില്‍ മോചിപ്പിക്കരുതെന്നും കോടതി നിര്‍ദേശിച്ചു.
കേസില്‍ കക്ഷിചേരുന്നതിന് അതിജീവിതയ്ക്ക് കോടതിയുടെ പ്രത്യേക അനുമതി വേണ്ടെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. അതിജീവിതയ്ക്ക് നിയമസഹായം ഉറപ്പാക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. നീതി ലഭിച്ചുവെന്ന് അതിജീവിതയ്ക്കു വേണ്ടി കോടതിയില്‍ ഹാജരായിരുന്ന അഭിഭാഷക പ്രതികരിച്ചു. സെന്‍ഗാറിന്റെ ശിക്ഷ മരവിപ്പിച്ച ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ അതിജീവിതയായ പെണ്‍കുട്ടിയും അമ്മയും ഡല്‍ഹിയില്‍ സമരം നടത്തിയിരുന്നു.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Former BJP MLA Kuldeep Singh Sengar has setback in Unnao rape case. Supreme Court has stayed the Delhi High Court verdict that suspended Sengar's life sentence.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാത്ത പാര്‍ട്ടികളുടെ രജിസ്ട്രേഷൻ റദ്ദാക്കണം; ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി

കശുവണ്ടി അഴിമതി: പ്രോസിക്യൂഷന് അനുമതിക്ക് ഹൈക്കോടതി സ്റ്റേ; സിംഗിള്‍ ബെഞ്ച് വിധിയില്‍ പിഴവുണ്ടോയെന്ന് പരിശോധിക്കും


