
കശുവണ്ടി അഴിമതി: പ്രോസിക്യൂഷന് അനുമതിക്ക് ഹൈക്കോടതി സ്റ്റേ; സിംഗിള്‍ ബെഞ്ച് വിധിയില്‍ പിഴവുണ്ടോയെന്ന് പരിശോധിക്കും
കശുവണ്ടി അഴിമതിയിലെ കോടതിയലക്ഷ്യ നടപടിയില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധിയും സ്റ്റേ ചെയ്തു

കൊച്ചി: കശുവണ്ടി കോര്പ്പറേഷന് അഴിമതി കേസില്‍ പ്രോസിക്യൂഷന് അനുമതിക്ക് ഹൈക്കോടതിയുടെ സ്റ്റേ. ഹൈക്കോടതി ഡിവിഷന് ബെഞ്ചാണ് സ്റ്റേ നല്‍കിയത്. സിംഗിള്‍ ബെഞ്ചിന്റെ വിധിക്കെതിരെ പ്രതികള്‍ നല്കിയ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. കശുവണ്ടി അഴിമതിയിലെ കോടതിയലക്ഷ്യ നടപടിയില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധിയും സ്റ്റേ ചെയ്തു.
WHAT TO READ NEXT
സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം; വൈകീട്ട് 7നും 12നും ഇടയില്‍
കേസിലെ പ്രതികളായ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷന്‍ ആര് ചന്ദ്രശേഖരന്, കശുവണ്ടി വികസന കോര്പ്പറേഷന് മുന്‍ എംഡി കെ എ രതീഷ് എന്നിവരാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ചിനെ സമീപിച്ചത്. സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ സാങ്കേതിക പിഴവുണ്ടോ എന്ന് പരിശോധിക്കാമെന്ന് ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. ഹൈക്കോടതി നിര്‍ബന്ധപ്രകാരമാണ് പ്രോസിക്യൂഷന് അനുമതിയെന്നായിരുന്നു പ്രതികളുടെ വാദം.
കോടതിയലക്ഷ്യ കേസിലെ അപ്പീലില്‍ ഡിവിഷന് ബെഞ്ച് വിശദമായ വാദം കേള്‍ക്കാനും തീരുമാനിച്ചിട്ടുണ്ട്. കോടതി അലക്ഷ്യ ഹര്‍ജി പരിഗണിക്കുമ്പോള്‍, പ്രോസിക്യൂഷൻ അനുമതി നൽകാൻ സര്‍ക്കാരിനോട് കോടതിക്ക് നിര്‍ബന്ധിക്കാന്‍ കഴിയില്ല എന്നാണ് പ്രതികള്‍ ചൂണ്ടിക്കാട്ടിയത്. പ്രതികളുടെ വാദം കേള്‍ക്കാതെയാണ് പ്രോസിക്യൂഷന് അനുമതിക്ക് തീരുമാനമെടുത്തതെന്ന വാദവും ഇവര്‍ ഉയര്‍ത്തിയിരുന്നു. അടുത്ത വിധി വരുന്നത് വരെയാണ് ഹൈക്കോടി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്തത്.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Cashew corporation corruption case: High Court stays prosecution permission
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


ദേശീയപതാക അബദ്ധത്തിൽ തലകീഴായി പിടിച്ചത് കുറ്റകരമല്ലെന്ന് ഹൈക്കോടതി: അപമാനിക്കാൻ ബോധപൂർവ്വമായ ഉദ്ദേശ്യമില്ലെങ്കിൽ കേസെടുക്കാനാവില്ല; ലക്ഷദ്വീപ് സ്വദേശിക്കെതിരായ കേസ് റദ്ദാക്കി

ക്രിമിനല്‍ കേസുകളിലെ ജാമ്യ ഹര്‍ജി തീര്‍പ്പാക്കല്‍: സമയപരിധി നിശ്ചയിച്ച് ഹൈക്കോടതി



