
സൂരജ്കുണ്ഡ് കലാമേളയ്ക്കിടെ യന്ത്ര ഊഞ്ഞാല്‍ തകര്‍ന്നു വീണു; ഒരു മരണം, 13 പേര്‍ക്ക് പരിക്ക്
അപകടത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റു. വൈകീട്ട് 6:15 ഓടെയാണ് അപകടം നടന്നത്.

ചണ്ഡീഗഡ്: ഹരിയാനയിലെ സൂരജ്കുണ്ഡില്‍ നടന്ന മേളയ്ക്കിടെ യന്ത്ര ഊഞ്ഞാല്‍ തകര്‍ന്നു വീണ് ഒരു മരണം. വിനോദസഞ്ചാരികള്‍ കയറിയ 'സുനാമി' യന്ത്ര ഊഞ്ഞാലാണു പ്രവര്‍ത്തിക്കുന്നതിനിടെ തകര്‍ന്നു വീണത്. അപകടത്തില്‍ ഒരാള്‍ മരിച്ചു. ഹരിയാന പൊലീസിലെ സബ് ഇന്‍സ്‌പെക്ടര്‍ ജഗദീഷ് പ്രസാദാണു മരിച്ചത്. അപകടത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റു. വൈകീട്ട് 6:15 ഓടെയാണ് അപകടം നടന്നത്.
അപകടസമയത്ത് യന്ത്ര ഊഞ്ഞാലില്‍ 15 പേര്‍ ഉണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്. യന്ത്രത്തകരാര്‍ ഊഞ്ഞാല്‍ തകര്‍ന്നു വീഴുകയായിരുന്നുവെന്നാണു പ്രാഥമിക നിഗമനം. അപകടസമയത്ത് സഞ്ചാരികളുമായി ഉയരത്തില്‍ പറക്കുകയായിരുന്നു ഊഞ്ഞാല്‍.
അപകടത്തിന് പിന്നാലെ മേള നടന്നിരുന്ന ഗ്രൗണ്ട് അധികൃതര്‍ ഒഴിപ്പിച്ചു. ജില്ലാ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് പൊലീസ് മേധാവി പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥന്റെ മരണത്തില്‍ മുഖ്യമന്ത്രി നയാബ് സെയ്‌നി അനുശോചനം രേഖപ്പെടുത്തി.
News Now
അനുഭവിക്കാനുള്ളതെല്ലാം മഞ്ജു അനുഭവിച്ചു കഴിഞ്ഞു; മിണ്ടാതിരിക്കുന്നത് ആത്മാഭിമാനം ഉള്ളതിനാല്‍: മല്ലിക സുകുമാരന്‍

അവിസ്മരണീയം... '190 റണ്‍സ്'... റെന്‍ഷോ 'റണ്‍ ഷോ'!

Jantar Mantar Protest: ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം, പിണറായിയെ വിട്ടയച്ചു

'വാഹനത്തില്‍ കറക്കിയത് മൂന്നര മണിക്കൂര്‍'; പൊലീസ് നടപടിയെ വിമര്‍ശിച്ച് പിണറായി വിജയന്

Summary
Surajkund fair accident: One person has died after a mechanical swing collapsed during a fair in Surajkund, Haryana
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




