'എംഎസ് ധോനി'യിൽ സുശാന്ത് സിങിന്റെ സഹതാരം; ബോളിവുഡ് നടൻ സന്ദീപ് ന​ഹർ ആത്മഹത്യ ചെയ്ത നിലയിൽ 

സന്ദീപ് നഹർ സുശാന്ത് സിങിനൊപ്പം/ ഫെയ്സ്ബുക്ക്
Last Updated :20 January 2024, 8:40 am IST

News Now

മുംബൈ: ബോളിവുഡ് സിനിമ ടിവി താരം സന്ദീപ് നഹറിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മുംബൈയിലെ താരത്തിൻറെ വസതിയിലാണ് മൃതദേഹം കണ്ടെത്തിയത് എന്നാണ് മുംബൈ പൊലീസ് പറയുന്നത്. അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിങിനൊപ്പം എംഎസ് ധോനി: അൾ ടോൾഡ് സ്റ്റോറിയിൽ പ്രധാന വേഷത്തിൽ ഇദ്ദേഹവും അഭിനയിച്ചിരുന്നു. 

Story image

മുംബൈയിലെ ജോർജിയൻ ഏരിയയിലാണ് സന്ദീപിൻറെ വസതി. മരിക്കുന്നതിന് മുൻപ് സന്ദീപ് ഫെയ്സ്ബുക്കിൽ ആത്മഹത്യാ കുറിപ്പ് പങ്കുവച്ചിരുന്നു. തൻറെ ബന്ധുക്കൾ വായിക്കാൻ എന്ന രീതിയിലാണ് ഇത് തയ്യാറാക്കിയിരുന്നത്. സിനിമാ ലോകത്തെ കഷ്ടപ്പാടുകളും, സന്തുഷ്ടമല്ലാത്ത വിവാഹ ജീവിതവുമാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്ന സൂചനകളാ പുറത്തു വരുന്നത്. 

ടെലിവിഷൻ രംഗത്തും ഏറെ ശ്രദ്ധേയമായ കരിയറാണ് സന്ദീപിൻറെത്. നിരവധി ഹിന്ദി സീരിയലുകളിൽ ഇദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ആക്ഷയ് കുമാർ നായകനായ കേസരിയിലും ഒരു പ്രധാന വേഷത്തിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates