അഴിമതി റിപ്പോര്‍ട്ട് ചെയ്തു; സസ്‌പെന്‍ഷനിലായ പൊലീസ് കോണ്‍സ്റ്റബിള്‍ മാധ്യമപ്രവര്‍ത്തകനെ സ്‌ക്രൂഡ്രൈവര്‍ കൊണ്ട് കുത്തികൊന്നു

ലോക്കൽ ചാനലിലെ റിപ്പോർട്ടർ ആണ് മരിച്ചത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:47 am IST

ഹൈദരാബാദ്: സസ്‌പെന്‍ഷനിലായ പൊലീസ് കോണ്‍സ്റ്റബിള്‍ മാധ്യമപ്രവര്‍ത്തകനെ സ്‌ക്രൂഡ്രൈവര്‍ കൊണ്ട് കുത്തികൊന്നു. ആന്ധ്രാപ്രദേശിലെ കുര്‍നോള്‍ ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം. ലോക്കല്‍ ചാനലിലെ റിപ്പോര്‍ട്ടറായ കേശവ് ആണ് മരിച്ചത്. 

ലോക്കല്‍ പൊലീസ് വകുപ്പിലെ അഴിമതിയെക്കുറിച്ച് കേശവ് വാര്‍ത്തനല്‍കിയതിന് പിന്നാലെയാണ് കോണ്‍സ്റ്റബിള്‍ വെങ്കട ശുബ്ബയ്യക്ക് ജോലി നഷ്ടപ്പെട്ടത്. ഇതിന്റെ പ്രതികാരത്തിലാണ് കോണ്‍സ്റ്റബിള്‍ കേശവിനെ സ്‌ക്രൂഡ്രൈവര്‍ കൊണ്ട് ആക്രമിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. 

കോണ്‍സ്റ്റബിളും സഹോദരനും ചേര്‍ന്നാണ് കൊല നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇരുവരും ചേര്‍ന്ന് കേശവിനെ അടുത്തുള്ള ദാബയിലേക്ക് വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നു. ഇരുവര്‍ക്കുമെതിരെ കൊലപാതകത്തിന് കേസെടുത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now