
ബംഗാളില്‍ പുതിയ 'ബാബറി മസ്ജിദ്'; ശിലാസ്ഥാപനം നടത്തി തൃണമൂലില്‍ നിന്ന് പുറത്താക്കിയ എംഎല്‍എ; ചടങ്ങില്‍ ആയിരങ്ങള്‍
തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത എംഎല്‍എ ഹുമയൂണ്‍ കബീര്‍ പശ്ചിമബംഗാളിലെ മൂര്‍ഷിദാബാദിലെ ബേല്‍ഡാംഗയില്‍ ബാബറി മസ്ജിദ് മാതൃകയിലുള്ള മസ്ജിദിന്റെ ശിലാസ്ഥാപനം നടത്തി

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത എംഎല്‍എ ഹുമയൂണ്‍ കബീര്‍ പശ്ചിമബംഗാളിലെ മൂര്‍ഷിദാബാദിലെ ബേല്‍ഡാംഗയില്‍ ബാബറി മസ്ജിദ് മാതൃകയിലുള്ള മസ്ജിദിന്റെ ശിലാസ്ഥാപനം നടത്തി. ചടങ്ങിന്റെ ഭാഗമായി മതപണ്ഡിതന്മാര്‍ക്കൊപ്പം വേദിയില്‍ എത്തിയ കബീര്‍ ഹുമയൂണ്‍ റിബണ്‍ മുറിക്കുകയും ചെയ്തു. നൂറ് കണക്കിനാളുകള്‍ പങ്കെടുത്ത ചടങ്ങില്‍ തക്ബീര്‍ വിളികളും മുഴങ്ങി.
പ്രദേശത്ത് സുരക്ഷ കണക്കിലെടുത്ത് പൊലീസിനെയും കേന്ദ്രസേനയെയും വിന്യസിച്ചിരുന്നു. കനത്ത സുരക്ഷാ വലയത്തിനുള്ളില്‍ വച്ചായിരുന്നു തറക്കല്ലിടല്‍ നടന്നത്. ശിലാസ്ഥാപനം അലങ്കോലപ്പെടുത്താന്‍ ചിലര്‍ ഗുഢാലോചന നടത്തിയതായി കബീര്‍ പറഞ്ഞു. എന്നാല്‍ അതിനെ ആയിരക്കണക്കിനാളുകള്‍ പരാജയപ്പെടുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.
#WATCH मà¥à¤°à¥à¤¶à¤¿à¤¦à¤¾à¤¬à¤¾à¤¦, पशà¥à¤à¤¿à¤® बà¤à¤à¤¾à¤²: निलà¤à¤¬à¤¿à¤¤ TMC विधायठहà¥à¤®à¤¾à¤¯à¥à¤ à¤à¤¬à¥à¤° नॠबाबरॠमसà¥à¤à¤¿à¤¦ à¤à¥ à¤à¤§à¤¾à¤°à¤¶à¤¿à¤²à¤¾ रà¤à¥à¥¤ pic.twitter.com/ROAs23cgHS
— ANI_HindiNews (@AHindinews) December 6, 2025
ബാബറി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷികദിനമായ ഡിസംബര്‍ ആറിന് ബംഗാളിലെ ബേല്‍ഡാംഗയില്‍ മസ്ജിദിന് തറക്കില്ലിടുമെന്നും ആര്‍ക്കും ഇത് തടയാന്‍ ആവില്ലെന്നും കബീര്‍ പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ കൊല്‍ക്കത്ത ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ച് മുന്നോട്ടുപോകും. ചിലര്‍ ബോധപൂര്‍വം പരിപാടി തടസ്സപ്പെടുത്താനുള്ള ഗൂഢാലോചന നടത്തുന്നുണ്ട്. അത്തരം ശ്രമങ്ങള്‍ പരാജയപ്പെടുത്തും. ചടങ്ങ് തീര്‍ത്തും സമാധാനപരമായിരിക്കുമെന്നും ഭരണഘടനയനുസരിച്ച് ആരാധാനാലയങ്ങള്‍ സ്ഥാപിക്കാന്‍ എല്ലാവര്ക്കും അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബേല്‍ഡാംഗയില്‍ പള്ളി മാത്രമല്ല, അവിടെയെത്തുന്ന എല്ലാവര്‍ക്കുമായി ആശുപത്രിയും വിദ്യാലയവും സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി പിന്തുടരുന്ന അതേരീതി തന്നെയാണ് തൃണമൂലും തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.
'പുതിയ ബാബറി മസ്ജിദി'ന് തറക്കല്ലിടുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ഭരത്പുര്‍ എംഎല്‍എ ഹുമയൂണ്‍ കബീറിനെ തൃണമൂല്‍ കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തിരുന്നു. മസ്ജിദ് ആര്‍ക്കും നിര്‍മിക്കാമെന്നും എന്നാല്‍, കബീറിന്റെ പ്രഖ്യാപനം വര്‍ഗീയത വളര്‍ത്താന്‍ ഉദ്ദേശിച്ചുള്ളതാണെന്നുമായിരുന്നു തൃണമൂല്‍ നേതാക്കളുടെ പ്രതികരണം. ബിജെപിയുടെ കൈയില്‍നിന്ന് പണംവാങ്ങി വര്‍ഗീയത വളര്‍ത്താന്‍ ശ്രമിക്കുന്നവരെ സൂക്ഷിക്കണമെന്നും അവര്‍ രാജ്യത്തിന്റെ ശത്രുക്കളാണെന്നും മുഖ്യമന്ത്രി മമതാ ബാനര്‍ജി മുര്‍ഷിദാബാദിലെ പൊതുയോഗത്തില്‍ വ്യക്തമാക്കിയിരുന്നു. തൃണമൂലില്‍നിന്ന് രാജിവെച്ച് പുതിയ പാര്‍ട്ടിയുണ്ടാക്കുമെന്നും 135 സീറ്റില്‍ മത്സരിച്ച് തൃണമൂലിനെ തോല്‍പ്പിക്കുമെന്നുമായിരുന്നു പുറത്താക്കിയതിന് പിന്നാലെ ഹുമയൂണിന്റെ പ്രതികരണം.
News Now
Today's Rashi Phalam October 10| ദാമ്പത്യത്തിൽ പരസ്പര സ്നേഹം വർധിക്കും, ജോലി തേടുന്നവർക്ക് പ്രതീക്ഷ നൽകുന്ന വിവരം

കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

Summary
Suspended TMC MLA Humayun Kabir laid the foundation stone for 'Babri Masjid'
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


മാതാ അമൃതാനന്ദമയി ദേവി നിസ്വാര്‍ത്ഥ സേവനത്തെ ആഗോള പ്രസ്ഥാനമാക്കി: അമിത് ഷാ; ത്രിസപ്തതി ആഘോഷങ്ങള്‍ക്ക് അമൃതപുരിയില്‍ തുടക്കം

'ലോകത്താകെ ഒരു മുരളീധരന് മാത്രമേ ബിജെപിയില്‍ ഉള്ളോ?; ലിസ്റ്റിലുള്ള മുഴുവൻ പേരെക്കുറിച്ചും അന്വേഷിക്കട്ടെ'


