സുവേന്ദു അധികാരിയോട്​ 1957 വോട്ടിനാണ്​ മമത പരാജയം ഏറ്റുവാങ്ങിയത്

മമത ബാനര്‍ജി/ട്വിറ്റര്‍
Last Updated :20 January 2024, 8:43 am IST

News Now

കൊൽക്കത്ത: പശ്ചിമബം​ഗാൾ മുഖ്യമന്ത്രി മമത ബാന‍ർജി നന്ദിഗ്രാമിൽ പരാജയപ്പെട്ടു. തൃണമൂൽ വിട്ട്​ ബിജെപിയിലെത്തിയ സുവേന്ദു അധികാരിയോട്​ 1957 വോട്ടിനാണ്​ മമത പരാജയം ഏറ്റുവാങ്ങിയത്​. ‌അതേസമയം വോട്ടെണ്ണല്‍ പുരോഗമിക്കുകയാണെന്നും അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുതെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ട്വിറ്ററിൽ കുറിച്ചു. 

മമത 1200 വോട്ടുകള്‍ക്ക് നന്ദിഗ്രാമില്‍ വിജയിച്ചതായി ആദ്യം വാര്‍ത്ത പുറത്തുവന്നിരുന്നെങ്കിലും പിന്നീട് സുവേന്ദു അധികാരിയുടെ വിജയം പ്രഖ്യാപിക്കുകയായിരുന്നു.  സുവേന്ദുവിന്‍റെ സിറ്റിങ്​ മണ്ഡലമാണ്​ നന്ദിഗ്രാം.

നന്ദിഗ്രാമിലെ ജനങ്ങളുടെ വിധിയെ അംഗീകരിക്കുന്നു. പക്ഷേ, തെ​രഞ്ഞെടുപ്പ്​ കമീഷനെതിരെ കോടതിയെ സമീപിക്കുമെന്ന്​ മമത അറിയിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates