
News Now
Today's Rashi Phalam October 15| കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പുരോഗതിയുണ്ടാകും

ദാമ്പത്യത്തില് പിരിമുറുക്കങ്ങള് അവസാനിക്കും, സന്തോഷകരമായ നിമിഷങ്ങള്

നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്കിയ ബാറുകളുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര് ക്ഷേത്രത്തിലെ ഒക്ടോബര് മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്ണം

ബെംഗളൂരു: രാഹുല് ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കിടെ കോണ്ഗ്രസ് പ്രവര്ത്തകനെ മര്ദിച്ച് കര്ണാടക പൊലീസ്. കര്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയ്ക്ക് എതിരായ 'പേ സി എം (paycm) എന്ന ടീഷര്ടട് ധരിച്ച കോണ്ഗ്രസ് പ്രവര്ത്തകനെ പൊലീസ് മര്ദിച്ചെന്ന് ആരോപിച്ച് കോണ്ഗ്രസ് രംഗത്തെത്തി.
ബസവരാജ് ബൊമ്മെയ്ക്കെതിരെ കോണ്ഗ്രസ് നടത്തിയ പ്രതിഷേധമായിരുന്നു പേ സിഎം ക്യാമ്പയിന്. ഈ പ്രതിഷേധത്തിന്റെ ഭാഗമായുള്ള ടീഷര്ട്ട് ധരിച്ചാണ് പ്രവര്ത്തകന് എത്തിയത്. ഇത് മുഖ്യമന്ത്രിയെ അപമാനിക്കുന്നതാണെന്ന പരാതിയെ തുടര്ന്നാണ് പൊലീസിന്റെ നടപടി.
Member of Youth Congress participating in the #BharatJodaYatra sporting a #PayCM T-Shirt forced to strip & paraded by police in full public view. Visuals also show cops hitting the young man. pic.twitter.com/HLI1LoL7LC
â Anusha Ravi Sood (@anusharavi10) October 1, 2022
പ്രവര്ത്തകനെ തല്ലുന്നതും നിര്ബന്ധിച്ച് ടീഷര്ട്ട് അഴിപ്പിക്കുന്നതുമായ വിഡിയോ കോണ്ഗ്രസ് നേതാക്കള് പങ്കുവച്ചിട്ടുണ്ട്. സര്ക്കാര് ടെന്ഡറുകള് അനുവദിച്ചു നല്കാന് വന്തുക കൈപ്പറ്റുന്നതായുള്ള അഴിമതി ആരോപണം ഉയര്ന്നതോടെയാണ് ബൊമ്മയ്ക്കെതിരെ പേസിഎം പ്രതിഷേധം കോണ്ഗ്രസ് സംഘടിപ്പിച്ചത്.
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


