News Now
പാലക്കാട്ട് വീണ്ടുമൊരു ആൾക്കൂട്ടക്കൊലപാതകം; മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ തല്ലിക്കൊന്ന കേസിൽ ഏഴുപേർ അറസ്റ്റിൽ
ഭക്ഷണം കഴിച്ച ഉടൻ നടക്കണോ? എത്ര മിനിറ്റ് നടക്കണം?

സൗരവ് ദാസും അശുതോഷ് റാങ്കയും ജയിലിലേക്ക്; അജിന്ക്യ ഷിന്ഡെയ്ക്ക് ജാമ്യം

ശ്വാസത്തിനായി ഒരു മനുഷ്യൻ, അതിജീവനത്തിനായി ഒരു കുടുംബം; കോവിഡാനന്തര രോഗങ്ങളും കടബാധ്യതയും തളർത്തിയ സന്തോഷിന്റെ ജീവിതം
പ്രമുഖ ഇന്ത്യന് ഫോട്ടോ ജേര്ണലിസ്റ്റ് ഡാനിഷ് സിദ്ദിഖി അഫ്ഗാനിസ്ഥാനില് കൊല്ലപ്പെട്ടു. കാണ്ഡഹാറിലെ സ്പിന് ബോള്ഡാക് ജില്ലയില് അഫ്ഗാന് സേനയുമായി നടന്ന താലിബാന് ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്.
പുലിറ്റ്സര് പ്രൈസ് നേടിയ ഡാനിഷ്, റോയിട്ടേഴ്സിന്റെ ചീഫ് ഫോട്ടോഗ്രാഫറാണ്. അഫ്ഗാനിസ്ഥാന് സൈന്യത്തിനൊപ്പമാണ് അദ്ദേഹം യുദ്ധമേഖലയില് എത്തിയത്. റോഹിങ്ക്യന് അഭയാര്ത്ഥികളുടെ ദുരിത ജീവിതം പകര്ത്തിയതിനാണ് 2017ല് പുലിറ്റ്സര് പ്രൈസ് ലഭിച്ചത്.
പാകിസ്ഥാനുമായി അതിര്ത്തി പങ്കിടുന്ന അഫ്ഗാന് മേഖലയിലാണ് ഡാനിഷ് ഉണ്ടായിരുന്നതെന്ന് വാര്ത്താ ഏജന്സിയായ എഎഫ്പി റിപ്പോര്ട്ട് ചെയ്തു.
അഫ്ഗാന് സൈന്യത്തിനൊപ്പമാണ് താന് സഞ്ചരിക്കുന്നത് എന്ന് വ്യക്തമാക്കി സിദ്ദിഖി കഴിഞ്ഞദിവസം ട്വീറ്റ് ചെയ്തിരുന്നു.
Got a 15 minute break during almost 15 hours of back to back missions. pic.twitter.com/Y33vJYIUlr
Danish Siddiqui (@dansiddiqui) July 13, 2021
താന് സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം നടന്നതിന്റെയും തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിന്റെ ദൃശ്യവും സിദ്ദിഖി ട്വിറ്ററില് പങ്കുവച്ചിരുന്നു.
The Humvee in which I was travelling with other special forces was also targeted by at least 3 RPG rounds and other weapons. I was lucky to be safe and capture the visual of one of the rockets hitting the armour plate overhead. pic.twitter.com/wipJmmtupp
Danish Siddiqui (@dansiddiqui) July 13, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


