
News Now
ഒരാഴ്ചയ്ക്കുള്ളിൽ വരണ്ട മുടി മൃദുവാക്കാം; ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ

മെസിയുടെ പേരിലുള്ള തട്ടിപ്പ്; മുൻ മന്ത്രി വി അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി തേടി സർക്കാർ
ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സുവര്ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 73 lottery result

'ഇന്ന് നിന്റെ ഉള്ളിലെ കുംഭയെ ഉണർത്താൻ എനിക്ക് ആഗ്രഹമില്ല'; പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി രാജമൗലി

ന്യൂഡല്ഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകളുടെ സംപ്രേഷണം തടഞ്ഞ തമിഴ്നാട് സര്ക്കാരിന്റെ നടപടിക്കെതിരെ രൂക്ഷ വിമര്ശനവുമായി കേന്ദ്ര ധനകാര്യമന്ത്രി നിര്മലാ സീതാരാമന്. ഈ ഹിന്ദുത്വ തീവ്ര വിദ്വേഷ നടപടിയെ ശക്തമായി അപലപിക്കുന്നുവെന്നും നിര്മലാ സീതാരാമന് പറഞ്ഞു. സംപ്രേഷണം തടഞ്ഞ വാര്ത്ത വന്ന പത്രത്തിന്റെ ഫോട്ടോ എക്സില് പോസ്റ്റ് ചെയ്താണ് കേന്ദ്ര മന്ത്രിയുടെ പ്രതികരണം.
തമിഴ്നാട്ടില് ശ്രീരാമന് വേണ്ടി 200ലധികം ക്ഷേത്രങ്ങളുണ്ട്. ഈ ക്ഷേത്രങ്ങളില് ശ്രീരാമന്റെ നാമത്തിലുള്ള പൂജ, ഭജന, പ്രസാദം, അന്നദാനം എന്നിവയ്ക്ക് നിരോധനം ഏര്പ്പെടുത്തുന്നു. സ്വകാര്യ ഉടമസ്ഥതയിലുള്ള ക്ഷേത്രങ്ങളെയും പരിപാടികള് സംഘടിപ്പിക്കുന്നതില് നിന്ന് പൊലീസ് തടയുന്നു. പന്തലുകള് പൊളിക്കുമെന്ന് ഇവര് സംഘാടകരെ ഭീഷണിപ്പെടുത്തുന്നുവെന്നും പോസ്റ്റില് നിര്മലാ സീതാരാമന് പറയുന്നു.
TN govt has banned watching live telecast of #AyodhaRamMandir programmes of 22 Jan 24. In TN there are over 200 temples for Shri Ram. In HR&CE managed temples no puja/bhajan/prasadam/annadanam in the name of Shri Ram is allowed. Police are stopping privately held temples also⦠pic.twitter.com/G3tNuO97xS
â Nirmala Sitharaman (@nsitharaman) January 21, 2024
അതേസമയം തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില് അന്നദാനം നടത്താനും ശ്രീരാമന്റെ നാമത്തില് പൂജകള് നടത്താനും പ്രസാദം നല്കാനുമുള്ള ഭക്തരുടെ സ്വാതന്ത്ര്യത്തിന് ഹിന്ദു മത- ചാരിറ്റബിള് എന്ഡോവ്മെന്റ് വകുപ്പ് പരിമിതികളൊന്നും ഏര്പ്പെടുത്തിയിട്ടില്ലെന്ന് സംസ്ഥാന ഹിന്ദു മത-ചാരിറ്റബിള് എന്ഡോവ്മെന്റ് മന്ത്രി പി കെ ശേഖര് ബാബു പറഞ്ഞു. മാത്രമല്ല കേന്ദ്ര മന്ത്രി നിര്മലാ സീതാരാമനെപ്പോലുള്ളവര് തെറ്റായ വിവരങ്ങള് ബോധപൂര്വം പ്രചരിപ്പിക്കുകയാണെന്നും തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവകളാണെന്നും അദ്ദേഹവും എക്സില് കുറിച്ചു.
â P.K. Sekar Babu (@PKSekarbabu) January 21, 2024
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


