'കുംഭ' എന്ന കഥാപാത്രമായാണ് വാരാണസിയിൽ പൃഥ്വിരാജ് എത്തുന്നത്.

SS Rajamouli, Prithviraj
SS Rajamouli, PrithvirajSource by : ഇൻസ്റ്റ​ഗ്രാം
Last Updated :16 October 2026, 3:27 pm IST
Guest Author :Hima Prakash

News Now

ലോകമെമ്പാടുമുള്ള പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'വാരാണസി'. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് തുടങ്ങിയ താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിന്റെ അപ്ഡേറ്റുകൾക്കും വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. 'കുംഭ' എന്ന കഥാപാത്രമായാണ് വാരാണസിയിൽ പൃഥ്വിരാജ് എത്തുന്നത്.

ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന പൃഥ്വിരാജിന്റെ ലൊക്കേഷൻ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ എസ് എസ് രാജമൗലി. "വാരാണസി' ടീമിന്റെ സ്വന്തം “കുംഭ”, പൃഥ്വിരാജിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ! അനന്തമായ സാധ്യതകൾ നിറഞ്ഞ ലോകത്ത് പ്രവചനാതീതമായ സാന്നിധ്യം… നിഗൂഢതയും കരുത്തും അതിരുകളില്ലാത്ത കഴിവും ഒത്തുചേരുന്ന അപൂർവ വ്യക്തിത്വം! ജന്മദിനാശംസകൾ പ്രിയപ്പെട്ട പൃഥ്വിരാജ് സുകുമാരൻ".- എന്നാണ് രാജമൗലി കുറിച്ചിരിക്കുന്നത്.

രാജമൗലിയുടെ പോസ്റ്റിന് പൃഥ്വിരാജ് നന്ദിയും പറഞ്ഞിട്ടുണ്ട്. എംഎം കീരവാണിയാണ് സംഗീതം ഒരുക്കുന്നത്. ശ്രീ ദുർഗ ആർട്സും ഷോയിങ് ബിസിനസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ലോകമെമ്പാടും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘വാരാണസി’ 2027 ഏപ്രിൽ 7ന് തിയറ്ററുകളിലെത്തും. പിആർഒ, മാർക്കറ്റിംഗ് കൺസൽട്ടന്റ്: പ്രതീഷ് ശേഖർ.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Summary

SS Rajamouli extends birthday wishes to Prithviraj.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates