
തമിഴ്നാട് ലോക്ക്ഡൗണ്‍ ഓഗസ്റ്റ് 9വരെ നീട്ടി
മദ്യഷോപ്പുകള്‍. ബാര്‍, ഹോട്ടല്‍ ക്ലബ്ബുകള്‍ എന്നിവ അടഞ്ഞുകിടക്കും
ചെന്നൈ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടില്‍ ലോക്ക്ഡൗണ്‍ ഓഗസ്റ്റ് 9 വരെ നീട്ടിയതായി മുഖ്യമന്ത്രി എംകെ സ്റ്റാലിന്. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം മദ്യഷോപ്പുകള്‍. ബാര്‍, ഹോട്ടല്‍ ക്ലബ്ബുകള്‍ എന്നിവ അടഞ്ഞുകിടക്കും. നേരത്തെ സംസ്ഥാനത്ത് ജൂലായ് 31 വരെ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നു.
ഷോപ്പുകള്‍ 9 മണിവരെ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. നേരത്തെ ഇത് എട്ടുമണിവരെയായിരുന്നു. ഹോട്ടലുകള്‍, ടീ സ്റ്റാളുകള്‍, ബേക്കറികള്‍, തട്ടുകടകകള്‍ എന്നിവ പകുതി പേരെ പ്രവേശിപ്പിച്ച് രാത്രി 9 വരെ പ്രവര്‍ത്തിക്കാമെന്നും ഉത്തരവില്‍ പറയുന്നു. വിവാഹത്തിന് പരമാവധി 50 പേര്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേര്‍ക്കുമാണ് പങ്കെടുക്കാന്‍ അനുമതി. ഐടിഐ, ഇന്‍ഡസ്ട്രിയല്‍ സ്കൂള്‍, ടൈപ്പ് റൈറ്റിംഗ് കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് 50 പേരെ പങ്കെടുപ്പിച്ച് കൊണ്ട് ഇടവേളകളോടെ പ്രവര്‍ത്തിക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'പിഷു പോയപ്പോള്‍ കിഷു വന്നു'; മമ്മൂട്ടിയ്ക്കൊപ്പം കൈലാഷ്; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ജോളി ജോസഫ്

കേന്ദ്ര സർവകലാശാലയിൽ വിദ്യാർഥി സസ്പെൻഷനെതിരായ എസ്എഫ്ഐ മാർച്ചിൽ സംഘർഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു
'കഥകൾ മനുഷ്യരെ തമ്മിൽ കൂട്ടിയിണക്കും'; സത്യൻ അന്തിക്കാടിനെ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് ജിസ്മ

സമാധാന നൊബേല്‍ ഇന്ത്യന്‍ വംശജ നവനീതം നവി പിള്ളയ്ക്ക്


