2021 ജൂണില്‍ ഈ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് കേശവനെ നേരത്തെ പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തിരുന്നു 

വീഡിയോ ദൃശ്യം
Last Updated :20 January 2024, 9:02 am IST

News Now

ചെന്നൈ:  പ്രണയം നിരസിച്ച  പതിനാറുകാരിയെ 22കാരന്‍ പതിനാലുതവണ കുത്തിപ്പരിക്കേല്‍പ്പിച്ചു. സാരമായി പരിക്കേറ്റ പെണ്‍കുട്ടി ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴ്‌നാട്ടിലെ ട്രിച്ചിയിലാണ് സംഭവം. ട്രിച്ചിയിലെ അതികുളം സ്വദേശിനിയായ പെണ്‍കുട്ടി പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. പരീക്ഷ കഴിഞ്ഞ് ബന്ധുവിനെ കാണാന്‍ പോകുകയായിരുന്ന പെണ്‍കുട്ടിയെ റെയില്‍വേ മേല്‍പ്പാലത്തിന് സമീപം പ്രതി കേശവന്‍ തടഞ്ഞുവെക്കുകയും കുത്തുകയുമായിരുന്നു. 

2021 ജൂണില്‍ ഈ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് കേശവനെ നേരത്തെ പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തിരുന്നതായി പെണ്‍കുട്ടിയുടെബന്ധു പറഞ്ഞു. അടുത്തിടെയാണ് ഇയാള്‍ ജയില്‍ മോചിതനായത്.

ആക്രമണം നടന്ന ദിവസം കേശവന്‍ പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ഥന നടത്തി. ഇത് വിസമ്മതിച്ചതിന് പിന്നാലെ കേശവന്‍ പെണ്‍കുട്ടിയെ കത്തിയെടുത്ത് പതിനാല് തവണ കുത്തുകയായിരുന്നു. തുടര്‍ന്ന് കത്തി ഉപേക്ഷിച്ച് ഇയാള്‍ സ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്തു. പെണ്‍കുട്ടിയെ നാട്ടുകാരാണ് സമീപത്തെ ആശുപത്രിയിലെത്തിച്ചത്. സാരമായി പരിക്കേറ്റ പെണ്‍കുട്ടി ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം പ്രതിയായ കേശവനെ പൊലീസ് തിരയുന്നതിനിടയില്‍ ഇയാളുടെ മൃതദേഹം റെയില്‍വെ ട്രാക്കില്‍ കണ്ടെത്തി. മണപ്പാറയ്ക്ക് സമീപം റെയില്‍വേ ട്രാക്കില്‍ മൃതദേഹം കിടക്കുന്നതായി പൊലീസ് കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിന് സമീപത്ത് നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെടുക്കുകയും ചെയ്തു.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates