News Now
പാലക്കാട്ട് വീണ്ടുമൊരു ആൾക്കൂട്ടക്കൊലപാതകം; മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ തല്ലിക്കൊന്ന കേസിൽ ഏഴുപേർ അറസ്റ്റിൽ
ഭക്ഷണം കഴിച്ച ഉടൻ നടക്കണോ? എത്ര മിനിറ്റ് നടക്കണം?

സൗരവ് ദാസും അശുതോഷ് റാങ്കയും ജയിലിലേക്ക്; അജിന്ക്യ ഷിന്ഡെയ്ക്ക് ജാമ്യം

ശ്വാസത്തിനായി ഒരു മനുഷ്യൻ, അതിജീവനത്തിനായി ഒരു കുടുംബം; കോവിഡാനന്തര രോഗങ്ങളും കടബാധ്യതയും തളർത്തിയ സന്തോഷിന്റെ ജീവിതം
ചെന്നൈ: കോവിഡിന്റെ പശ്ചാത്തലത്തില് 9,10,11 ക്ലാസുകളിലെ മുഴുവന് കുട്ടികളും വിജയിച്ചതായി തമിഴ്നാട് സര്ക്കാര് പ്രഖ്യാപിച്ചു. കോവിഡിനെ തുടര്ന്ന് ക്ലാസുകള് മുടങ്ങിയത് പരിഗണിച്ചാണ് തീരുമാനം.
ഉപരിപഠനത്തില് നിര്ണായകമായ പത്താംക്ലാസിലെ മുഴുവന് കുട്ടികള്ക്കും ഓള്പാസ് നല്കാനുള്ള തീരുമാനമാണ് സുപ്രധാനം. പരീക്ഷ നടത്താതെ 9,10,11 ക്ലാസുകളിലെ മുഴുവന് കുട്ടികളെയും തൊട്ടടുത്ത ക്ലാസിലേക്ക് ഉയര്ത്തുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു.
വിദഗ്ധ സമിതിയുടെ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില് പരീക്ഷ നടത്തുന്നത് ഉചിതമാകില്ല എന്നാണ് വിദഗ്ധ സമിതിയുടെ നിര്ദേശം. ഇത് കണക്കിലെടുത്താണ് തീരുമാനം.
ഇന്റേണല് അസസ്മെന്റ് മാര്ക്കിന്റെ അടിസ്ഥാനത്തിലാണ് അവസാന പരീക്ഷയുടെ മാര്ക്ക് നിര്ണയിക്കുക. കാല്ക്കൊല്ല, അരക്കൊല്ല പരീക്ഷകളുടെ പ്രകടനവും ഹാജര് നിലയും പരിശോധിച്ചാണ് മാര്ക്ക് നിശ്ചയിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


