കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ ട്രാക്ടര്‍ മാര്‍ച്ച് നടത്തുമെന്ന നിലപാടില്‍ ഉറച്ച് പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍

കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ മാര്‍ച്ചില്‍ നിന്ന്/ പിടിഐ
Last Updated :20 January 2024, 8:39 am IST

News Now

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ ട്രാക്ടര്‍ മാര്‍ച്ച് നടത്തുമെന്ന നിലപാടില്‍ ഉറച്ച് പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍.' 26ലെ പരേഡില്‍ ഞങ്ങളും പങ്കെടുക്കും.ഒരുവശത്ത് ടാങ്കുകളും മറുവശത്ത് ട്രാക്ടറുകളും പരേഡ് നടത്തും. ഇന്നത്തെ റാലി വിജയമായിരുന്നു. പരേഡില്‍ പങ്കെടുക്കാനായി നിരവധിപേര്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ഡല്‍ഹിയില്‍ എത്തും'- ഭാരതീയ കിസാന്‍ യൂണിയന്‍ വക്താവ് രാകേഷ് തികായത് പറഞ്ഞു. 

പതിനായിരങ്ങളെ പങ്കെടുപ്പിച്ച് കര്‍ഷകര്‍ ഇന്ന് ട്രാക്ടര്‍ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ട സാഹചര്യത്തിലാണ് കര്‍ഷകര്‍ ട്രാക്ടര്‍ മാര്‍ച്ചുമായി രംഗത്തെത്തിയത്. 

ഡല്‍ഹി എക്സ്പ്രസ് വേയില്‍ സിംഘു, തിക്രി, ഘാസിപൂര്‍ അതിര്‍ത്തികളില്‍ നിന്നാണ് കര്‍ഷകരുടെ ട്രാക്ടര്‍ മാര്‍ച്ചിന് തുടക്കമായത്.ഇതൊരു റുഹേഴ്‌സല്‍ മാത്രമാണെന്നും നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലി നടത്തുമെന്നും കര്‍ഷകര്‍ പറഞ്ഞിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates