സാങ്കേതിക തകരാർ; എയർ ഇന്ത്യ വിമാനം ടേക്ക് ഓഫിനു തൊട്ടുമുൻപ് റൺവേയിൽ നിർത്തി

എയർ ഇന്ത്യ എക്സ്പ്രസ് ഐഎക്സ് 1511 വിമാനത്തിനാണ് തകരാർ സംഭവിച്ചത്

Air India Express Flight Faces Hour-Long Delay
Air India Express Flightഫയൽ
Edited by :renjith.k
Last Updated :15 ജൂൺ 2025, 8:09 pm IST

ലഖ്നൗ: എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്നു ടേക്ക് ഓഫിനു തൊട്ടുമുൻപ് റൺവേയിൽ നിർത്തി. ഉത്തർപ്രദേശിലെ ഹിൻഡൻ വിമാനത്താവളത്തിൽ നിന്നു കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് രാജ്യാന്തര വിമാനത്താവളത്തിലേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് (Air India Express Flight) വിമാനമാണ് പറന്നുയരുന്നതിനു തൊട്ടുമുൻപ് റൺവേയിൽ നിർത്തിയത്.

എയർ ഇന്ത്യ എക്സ്പ്രസ് ഐഎക്സ് 1511 വിമാനത്തിനാണ് റൺവേയിൽ വച്ച് അപ്രതീക്ഷിതമായി സാങ്കേതിക തകരാർ സംഭവിച്ചത്. യാത്രക്കാർക്കായി പകരം വിമാനം ഒരുക്കുമെന്നു അധികൃതർ അറിയിച്ചു. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് ഖേ​ദം പ്രകടിപ്പിച്ചു.

ടേക്ക് ഓഫിനു തൊട്ടുമുൻപാണ് ജീവനക്കാർ വിമാനത്തിലെ സാങ്കേതിക തകരാർ കണ്ടെത്തിയത്. വിമാനത്തിനു സംഭവിച്ച സാങ്കേതിക തകരാർ എന്താണെന്നു അധികൃതർ വ്യക്തമാക്കിയിട്ടില്ല.

News Now