
അയൽവാസി 3 വയസുകാരിയെ പ്രലോഭിപ്പിച്ച് വീട്ടിലേക്ക് കൊണ്ടുപോയി; മൊബൈലിൽ അശ്ലീല വീഡിയോ കാണിച്ച് ലൈംഗികമായി പീഡിപ്പിച്ചു; കൗമാരക്കാരന്‍ കസ്റ്റഡിയിൽ
13കാരൻ മൂന്നുവയസുകാരിയെ അശ്ലീല വിഡിയോ കാണിച്ച് ബലാത്സംഗം ചെയ്തതായി പരാതി
ലക്നൗ: യുപുയിലെ കാൻപൂരിൽ 13കാരൻ മൂന്നുവയസുകാരിയെ അശ്ലീല വിഡിയോ കാണിച്ച് ബലാത്സംഗം ചെയ്തതായി പരാതി. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മൂന്നുവയസുകാരിയെ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം.
അയൽവാസിയായ 13കാരൻ വൈകുന്നേരം കുട്ടിയെ പ്രലോഭിപ്പിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷം മൊബൈൽ ഫോണിൽ അശ്ലീല ചിത്രം കാണിക്കുകയം അതിന് ശേഷം ബലാത്സംഗം ചെയ്യുകയുമായിരുന്നു. അതിന് പിന്നാലെ അവശയായ കുട്ടിയുടെ വീടിന് പുറത്ത് ഉപേക്ഷിക്കുകയായിരുന്നെന്ന് രക്ഷിതാക്കൾ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
തുടർന്ന് കുട്ടിയെ സമീപത്തെ ക്ലിനിക്കിൽ പ്രവേശിപ്പിക്കുകയും വീട്ടിലേക്ക് തിരിച്ചുകൊണ്ടുവരികയും ചെയ്തു. എന്നാൽ രാത്രിയോടെ ആരോഗ്യനില മോശമായതിനെ തുടർന്ന് ലാല ലജ്പത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും 13കാരനെ കസ്റ്റഡിയിലെടുത്തതായും ജുവനൈൽ കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: ജന്തര്‍ മന്തര്‍ ഇനി പ്രതിഷേധ സ്ഥലമല്ല, ഡീനോട്ടിഫൈ ചെയ്ത് ഡല്‍ഹി പൊലീസ്

ധൈര്യം തന്നത് മമ്മൂക്ക; തൃശ്ശൂര്‍ വരെ പോകാനിറങ്ങി, ഇന്ത്യ മൊത്തം കറങ്ങി വന്നു; യാത്രാനുഭവം പങ്കിട്ട് അനൂപ് മേനോന്

ബിജെപി മുന്‍ എംഎല്‍എയെ ഗ്രാമീണര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി; അക്രമം ക്രഷര്‍ യൂണിറ്റ് തുറക്കാനുള്ള നീക്കത്തിനിടെ

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ന്യൂനമര്‍ദ്ദത്തിന് സാധ്യത; നാളെ മുതല്‍ മഴ, തുലാവര്‍ഷം എത്തിയേക്കും

Related News


ധൈര്യം തന്നത് മമ്മൂക്ക; തൃശ്ശൂര്‍ വരെ പോകാനിറങ്ങി, ഇന്ത്യ മൊത്തം കറങ്ങി വന്നു; യാത്രാനുഭവം പങ്കിട്ട് അനൂപ് മേനോന്

ബിജെപി മുന്‍ എംഎല്‍എയെ ഗ്രാമീണര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി; അക്രമം ക്രഷര്‍ യൂണിറ്റ് തുറക്കാനുള്ള നീക്കത്തിനിടെ
