38 ജില്ലകളിലായി 55 കൗണ്ടിംഗ് സെന്ററുകളാണ് ക്രമീകരിച്ചിരിക്കുന്നത്

Last Updated :20 January 2024, 8:32 am IST

News Now

പറ്റ്‌ന : ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോ​ഗമിക്കുമ്പോൾ പ്രമുഖ നേതാക്കൾ മുന്നിട്ടു നിൽക്കുന്നു. രാഘോപൂരിൽ ആർജെഡി-കോൺ​ഗ്രസ് മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി തേജസ്വി യാദവ് മുന്നിട്ടു നിൽക്കുകയാണ്. ബങ്കിപ്പൂരിൽ ബോളിവുഡ് നടൻ ശത്രുഘ്നൻ സിൻഹയുടെ മകൻ ലവ് സിൻഹ ( കോൺ​ഗ്രസ് ) ലീഡ് ചെയ്യുന്നു. 

ഇമാം ​ഗഞ്ചിൽ മുൻ മുഖ്യമന്ത്രിയും ഹിന്ദുസ്ഥാൻ അവാം മോർച്ച നേതാവുമായ ജിതൻ റാം മാഞ്ചി ലീഡ് ചെയ്യുകയാണ്. ഹസൻപൂരിൽ തേജസ്വിയുടെ സഹോദരൻ തേജ് പ്രതാപ് യാദവ് ( ആർജെഡി ) മുന്നിട്ടു നിൽക്കുകയാണ്. ഇടതു പാർട്ടികൾ എട്ടിടത്തും ലീഡ് ചെയ്യുന്നുണ്ട്. അതേസമയം നിർണായ ശക്തിയാകുമെന്ന് കരുതപ്പെട്ട ചിരാ​ഗ് പാസ്വാന്റെ എൽജെപി രണ്ടിടത്തു മാത്രമാണ് മുന്നിട്ടുനിൽക്കുന്നത്. 

രാവിലെ എട്ടുമണിയോടെയാണ് വോട്ടെണ്ണല്‍ തുടങ്ങിയത്. 38 ജില്ലകളിലായി 55 കൗണ്ടിംഗ് സെന്ററുകളാണ് ക്രമീകരിച്ചിരിക്കുന്നത്. കൂടുതല്‍ മണ്ഡലങ്ങള്‍ ഉള്ള ജില്ലകളില്‍ പരമാവധി മൂന്ന് വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്. ആദ്യ ട്രെന്റിങ് പത്തുമണിയോടെ ലഭ്യമാകും. ഉച്ചയോടെ ബിഹാര്‍ ആര് ഭരിക്കുമെന്ന് വ്യക്തമാകും. 

വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ 19 കമ്പനി കേന്ദ്രസേനയെയും ക്രമസമാധാന പാലനത്തിനായി 59 കമ്പനി കേന്ദ്രസേനയേയും നിയോഗിച്ചിട്ടുണ്ട്. ബിഹാറിലെ 243 സീറ്റുകളിലേക്കായി ഒക്ടോബര്‍ 28, നവംബര്‍ മൂന്ന്, ഏഴ് തിയതികളിലായി മൂന്ന് ഘട്ടങ്ങളിലാാണ് വോട്ടെടുപ്പ് നടന്നത്. 122 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ആര്‍ജെഡിയും കോണ്‍ഗ്രസും നയിക്കുന്ന മഹാസഖ്യത്തിന് വലിയ ഭൂരിപക്ഷമാണ് ഒട്ടുമിക്ക എക്‌സിറ്റ് പോളുകളും പ്രവചിച്ചിട്ടുള്ളത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates