
News Now
ഹൈദരാബാദ്: വരാനിരിക്കുന്ന തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 45 സ്ഥാനാര്ത്ഥികളുടെ രണ്ടാം പട്ടിക കോണ്ഗ്രസ് പ്രഖ്യാപിച്ചു. മുന് ഇന്ത്യന് ക്രിക്കറ്റ് ടീം ക്യാപ്റ്റന് മുഹമ്മദ് അസ്ഹറുദ്ദീന് സ്ഥാനാര്ഥി പട്ടികയില് ഇടം പിടിച്ചു. ജൂബിലി ഹില്സ് അസംബ്ലി മണ്ഡലത്തില് നിന്നാണ് അസറുദ്ദീന് മത്സരിക്കുക.
കഴിഞ്ഞ ദിവസം ന്യൂഡല്ഹിയില് നടന്ന കോണ്ഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ (സിഇസി) നിര്ണായക യോഗത്തില് പാര്ട്ടി നേതാക്കളായ സോണിയ ഗാന്ധി, മല്ലികാര്ജുന് ഖാര്ഗെ എന്നിവരും തെലങ്കാനയില് നിന്നുള്ള മറ്റ് നേതാക്കളും പങ്കെടുത്തിരുന്നു. ഈ യോഗത്തിലാണ് രണ്ടാംഘട്ട സ്ഥാനാര്ഥി പട്ടികയില് തീരുമാനമായത്. ഇനി 19 മണ്ഡലങ്ങളിലേക്കുള്ള പട്ടിക കൂടി പ്രഖ്യാപിക്കാനുണ്ട്.
തെലങ്കാനയിലെ സ്ഥാനാര്ഥിപ്പട്ടിക സംബന്ധിച്ച് കോണ്ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ന്യൂഡല്ഹിയിലെ ഓള് ഇന്ത്യ കോണ്ഗ്രസ് കമ്മിറ്റി (എഐസിസി) ഓഫീസില് നടന്നതിന് തൊട്ടുപിന്നാലെയാണ് പ്രഖ്യാപനം. കോണ്ഗ്രസ് അധ്യക്ഷന് മല്ലികാര്ജുന് ഖാര്ഗെയുടെ അധ്യക്ഷതയില് സോണിയ ഗാന്ധി, സല്മാന് ഖുര്ഷിദ് എന്നിവരുള്പ്പെടെ മുതിര്ന്ന പാര്ട്ടി നേതാക്കള് യോഗത്തില് പങ്കെടുത്തു. ഒക്ടോബര് 15 നാണ് കോണ്ഗ്രസ് 55 സ്ഥാനാര്ത്ഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ചത്.
Congress Party releases a list of 45 candidates for the upcoming #TelanganaElections2023
â ANI (@ANI) October 27, 2023
Madhu Goud Yaskhi fielded from Lal Bahadur Nagar, Mohammad Azharuddin from Jubilee Hills pic.twitter.com/iV1P64hP8C
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates







