
കത്വവയില്‍ ഏറ്റുമുട്ടല്‍ ; മൂന്ന് ഭീകരരെ വധിച്ചു, മൂന്ന് പൊലീസുകാര്‍ക്ക് വീരമൃത്യു
മൂന്ന് ഭീകരര്‍ പ്രദേശത്ത് ഒളിച്ചിരിക്കുന്നുണ്ടെന്നും സൈന്യം അറിയിച്ചു. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

ജമ്മു: ജമ്മു-കശ്മീരിലെ കത്വവയില്‍ വ്യാഴാഴ്ച ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് പൊലീസുകാര്‍ക്ക് വീരമൃത്യു. മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചു. ഏറ്റുമുട്ടലില്‍ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. മൂന്ന് ഭീകരര്‍ പ്രദേശത്ത് ഒളിച്ചിരിക്കുന്നുണ്ടെന്നും സൈന്യം അറിയിച്ചു. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
രാജ്ഭാഗ് പൊലീസ് സ്റ്റേഷന് പരിധിയിലെ ജുതാനയിലാണ് ഏറ്റുമുട്ടലുണ്ടായത്. സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് (എസ്ഒജി), ജമ്മു-കശ്മീര്‍ പൊലീസ്, സൈന്യം, ബിഎസ്എഫ്, സിആര്‍പിഎഫ് എന്നിവ മേഖലയില്‍ കഴിഞ്ഞ നാലുദിവസമായി തിരച്ചില്‍ നടത്തിവരുകയായിരുന്നു.
സൈനിക വേഷത്തിലെത്തിയ രണ്ട് ഭീകരര്‍ ചൊവ്വാഴ്ച വെള്ളം ചോദിച്ചെത്തിയെന്ന് പ്രദേശവാസി അറിയിച്ചതിനെത്തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായ മേഖലയില്‍ സേന തിരച്ചിലിനെത്തിയത്. ഹെലികോപ്റ്റര്‍, ഡ്രോണ്‍ എന്നിവ ഉപയോഗിച്ചാണ് ഭീകരര്‍ക്കായി തിരച്ചില്‍ നടത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Related News


കശ്മീരിലെ ബദ്ഗാമില്‍ ഏറ്റുമുട്ടല്‍; ലഷ്കര്‍ ഭീകരന് മൂസയെ സൈന്യം വധിച്ചു

'92 സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറിയത് ഗൗരവകരം'; സൊഹ്റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ 22 പ്രതികളെ വെറുതെ വിട്ടത് പരിശോധിക്കാന്‍ സുപ്രീംകോടതി
