പോത്തുകളെ തട്ടികൊണ്ടുപോയി 50000 രൂപ ആവശ്യപ്പെട്ട കേസില്‍ ഒരാള്‍ അറസ്റ്റിലായി

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:34 am IST

News Now


ഭോപ്പാല്‍: പോത്തുകളെ തട്ടികൊണ്ടുപോയി 50000 രൂപ ആവശ്യപ്പെട്ട കേസില്‍ ഒരാള്‍ അറസ്റ്റിലായി. പൊലീസ് ഒരു പോത്തിനെ രക്ഷപ്പെടുത്തി. തട്ടികൊണ്ടുപോയ രണ്ടു പോത്തുകളില്‍ ഒന്നിനായി തെരച്ചില്‍ തുടരുകയാണ്. മധ്യപ്രദേശിലായിരുന്നു പോത്തുകളെ തട്ടിക്കൊണ്ടുപോയി അമ്പതിനായിരം ആവശ്യപ്പെട്ടത്. 

അമര്‍ചന്ദ് പട്ടേലെന്ന കര്‍ഷകന്‍ തന്റെ പോത്തുകളുമായി പിക്അപ് വാനില്‍ യാത്ര ചെയ്യുന്നതിനിടെയായിരുന്നു തട്ടികൊണ്ടുപോകല്‍. പ്രതിയായ ദീപ്ചന്ദും കൂട്ടാളികളും വാനിലുണ്ടായിരുന്നവയില്‍ നിന്ന് രണ്ട് പോത്തുകളെയാണ് തട്ടിയെടുത്തത്. തുടര്‍ന്ന് പണം ആവശ്യപ്പെടുകയായിരുന്നു. 

പൊലീസ് അന്വേഷണത്തില്‍ പ്രതികളായ ദീപ്ചന്ദിനെയും കൂട്ടരെയും അറസ്റ്റ് ചെയ്തു. എന്നാല്‍ ഒരു പോത്തിനെ മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates