പഞ്ചാബ് കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ തുടരുമ്പോള്‍, ഛത്തീസ്ഗഢിലും പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷം

സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി / ഫയല്‍ ചിത്രം
Last Updated :20 January 2024, 8:49 am IST

News Now


ന്യൂഡല്‍ഹി: പഞ്ചാബ് കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ തുടരുമ്പോള്‍, ഛത്തീസ്ഗഢിലും പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷം. പതിനഞ്ച് എംഎല്‍എമാര്‍ ഹൈക്കാമാന്‍ഡിനെ കാണാനായി ഡല്‍ഹിയിലെത്തി. മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെ പിന്തുണയ്ക്കുന്ന എംഎല്‍എമാരാണ് ഡല്‍ഹിയില്‍ എത്തിയിരിക്കുന്നത്. 

ഭൂപേഷ് ബാഗേലിന്റെ വിശ്വസ്തനായ ബ്രിഹസ്പത് സിങിന്റെ നേതൃത്വത്തിലാണ് സംഘം ഡല്‍ഹിയിലെത്തിയത്. ഡല്‍ഹിയിലെത്തി ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തിയതിന് ശേഷം, ഷിംലയിലേക്ക് വെക്കേഷന് പോകുമെന്നും എംഎല്‍എമാര്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ ിപ്പോര്‍ട്ട് ചെയ്തു. 

ആരോഗ്യമന്ത്രി ടി എസ് ഡിയോയുമായുള്ള തര്‍ക്കത്തോടെയാണ് ഛത്തീസ്ഗഡ് കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. അറുപതുപേരുടെ പിന്തുണ മുഖ്യമന്ത്രിക്കുണ്ടെന്നാണ് ബാഗേല്‍ വിഭാഗം അവകാശപ്പെടുന്നത്. 

അതേസമയം, ബിജെപിയിലേക്കെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ പഞ്ചാബ് മുന്‍മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ഡല്‍ഹിയിലെത്തി ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. അമിത് ഷായുടെ ഡല്‍ഹിയിലെ വസതിയില്‍ വച്ചാണ് ഒരു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കാര്‍ഷിക നിയമങ്ങളെ കുറിച്ചാണ് ചര്‍ച്ച നടത്തിയത് എന്നാണ് അമരീന്ദര്‍ സിങ്ങിന്റെ ഓഫീസ് നല്‍കുന്ന വിശദീകരണമെങ്കിലും ബിജെപിയുമായുള്ള സഹകരണത്തെ കുറിച്ചാണ് ചര്‍ച്ച നടത്തിയത് എന്നാണ് അമരീന്ദറിന്റെ ഓഫീസ് ഈ വിഷയത്തില്‍ നല്‍കിയിട്ടുള്ള വിശദീകരണം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates