ബംഗലൂരുവില്‍ അപ്പാര്‍ട്ട്‌മെന്റില്‍ ഭീതി പടര്‍ത്തിയ പുലി ഒടുവില്‍ കുടുങ്ങി

പത്തു ദിവസം നീണ്ട പരിശ്രമത്തിനൊടുവിലാണ് പുലിയെ പിടികൂടാനായത്

പുലി കെണിയില്‍ / എഎന്‍ഐ ചിത്രം
Last Updated :20 January 2024, 8:40 am IST

ബംഗലൂരു : ബംഗലൂരുവില്‍ അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാരെ പരിഭ്രാന്തിയിലാക്കിയ പുലി ഒടുവില്‍ കെണിയില്‍ കുടുങ്ങി. വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് ഞായറാഴ്ച രാത്രി പുലി കുടുങ്ങിയത്. 

പത്തു ദിവസം നീണ്ട പരിശ്രമത്തിനൊടുവിലാണ് പുലിയെ പിടികൂടാനായത്. ബെഗൂര്‍ സിറ്റിയിലെ അപ്പാര്‍ട്ട്‌മെന്റിന് മുന്നിലൂടെ രാത്രി പുലി കറങ്ങി നടക്കുന്നത് സിസടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. 

ഇതേത്തുടര്‍ന്ന് അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാര്‍ ഭീതിയിലായിരുന്നു. ജനുവരി 21 നാണ് പുലിയെ ആദ്യം കാണുന്നത്. തുടര്‍ന്ന് പുലിയെ പിടികൂടാനായി ഡ്രോണ്‍ അടക്കമുള്ളവ ഉപയോഗിച്ച് നിരീക്ഷണം ശക്തമാക്കിയിരുന്നു. 

പുലിയെ ബന്നാര്‍ഘട്ട നാഷണല്‍ പാര്‍ക്കിലേക്ക് മാറ്റുമെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now