കോടീശ്വരന്റെ ഭാര്യ 47ലക്ഷം രൂപയുമായി ഓട്ടോ ഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടി

കോടീശ്വരനായ ഭര്‍ത്താവിനെ ഉപേക്ഷിച്ച് ഭാര്യ ഓട്ടോറിക്ഷ ഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടി

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:50 am IST

ഇന്‍ഡോര്‍: കോടീശ്വരനായ ഭര്‍ത്താവിനെ ഉപേക്ഷിച്ച് ഭാര്യ ഓട്ടോറിക്ഷ ഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടി. കൂടെ 47ലക്ഷം രൂപയും കൊണ്ടുപോയി. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. തന്നെക്കാള്‍ 13 വയസ്സിന് ഇളയതായ യുവാവിനൊപ്പമാണ് ഇവര്‍ പോയത്. വീട്ടില്‍ നിന്ന് തന്റെ 47 ലക്ഷം രൂപയുമെടുത്ത് ഭാര്യ പോയി എന്ന് കാണിച്ച് ഇവരുടെ ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കി.

ഒക്ടോബര്‍ 13നാണ് യുവതിയെയും ഓട്ടോ ഡ്രൈവറെയും കാണാതായിരിക്കുന്നത്. ഓട്ടോ ഡ്രൈവര്‍ പതിവായി സ്ത്രീയെ വീട്ടില്‍ കൊണ്ടാക്കാറുണ്ടായിരുന്നു. വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് ഇന്‍ഡോര്‍ പൊലീസ് അറിയിച്ചു. ഇമ്രാന്‍ എന്ന ഓട്ടോ !െ്രെഡവറാണ് യുവതിക്കൊപ്പമുള്ളതെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. 

ഖാണ്ഡ്‌വാ, ജാവ്‌റ, ഉജ്ജയില്‍ ഭാഗത്തായിട്ടാണ് ഇവരുടെ ഫോണ്‍ ലൊക്കേഷന്‍ കാണിക്കുന്നത്. ഇമ്രാന്റെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് 33 ലക്ഷം രൂപയും പൊലീസ് പിടിച്ചെടുത്തു. കോടികള്‍ ആസ്തിയുള്ള ഭൂവുടമയാണ് സ്ത്രീയുടെ ഭര്‍ത്താവെന്നാണ് റിപ്പോര്‍ട്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now