
News Now
'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

'2029ലും കോൺഗ്രസ് തോൽക്കും, സമരം കുടിയേറ്റക്കാരെ സംരക്ഷിക്കാൻ'; അമിത് ഷാ

'അടുത്ത സമരം സർപ്രൈസ്', പിണറായിയുടെ വാദങ്ങളെ പിന്തുണച്ച് സർക്കാർ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ന്യൂഡല്‍ഹി: ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ ലോക്സഭാ എത്തിക്സ് കമ്മിറ്റിക്ക് അധികാരമില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. എത്തിക്സ് കമ്മിറ്റി ചെയര്‍മാനും ബിജെപി എംപിയുമായ വിനോദ് കുമാര്‍ സോങ്കറിന് ഈ വിഷയം ചൂണ്ടിക്കാട്ടി മഹുവ കത്തയക്കുകയായിരുന്നു. പാര്‍ലമെന്റില്‍ മോദിക്കും അദാനിക്കുമെതിരെ ചോദ്യം ചോദിക്കാന്‍ കോഴ വാങ്ങിയെന്ന പരാതിയില്‍ നാളെ എത്തിക്സ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകാനിരിക്കെയാണ് മഹുവ കത്തയച്ചത്.
നിയമ നിര്‍വഹണ ഏജന്‍സിക്ക് മാത്രമേ ക്രിമിനല്‍ കുറ്റങ്ങള്‍ അന്വേഷിക്കാന്‍ അധികാരമുള്ളൂ. പാര്‍ലമെന്ററി കമ്മറ്റികള്‍ക്ക് ക്രിമിനല്‍ അധികാരപരിധി ഇല്ല. ബഹുമാനപൂര്‍വം ഇത് ഓര്‍മിപ്പിക്കുന്നുവെന്ന് കത്തില്‍ മഹുവ പറഞ്ഞു. പാര്‍ലമെന്റില്‍ മൃഗീയ ഭൂരിപക്ഷം ആസ്വദിക്കുന്ന സര്‍ക്കാര്‍ സമിതികളുടെ ദുരുപയോഗം തടയാന്‍ നമ്മുടെ രാജ്യത്തിന്റെ സ്ഥാപകര്‍ പ്രത്യേകം തയാറാക്കിയതാണ് ഈ വ്യവസ്ഥയെന്നും മൊയ്ത്ര കത്തില്‍ പറയുന്നു. എന്നാല്‍ വ്യവസായി ദര്ശന് ഹിരാനന്ദാനിയെ കമ്മിറ്റി വിസ്തരിക്കണമെന്നും മഹുവ വ്യക്തമാക്കുന്നുണ്ട്.
എക്സിലൂടെ മഹുവ തന്നെയാണ് കത്ത് പങ്കുവെച്ചിരിക്കുന്നത്. ചോദ്യങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ മഹുവയുടെ പാര്‍ലമെന്ററി ലോഗിന്‍ ഐഡിയും പാസ്വേഡും ഉപയോഗിച്ചതായും ദര്ശന് ഹിരാനന്ദാനി സമ്മതിച്ചിരുന്നു. മഹുവയ്ക്കെതിരെ പരാതി ഉന്നയിച്ച ബിജെപി എംപി നിഷികാന്ത് ദുബെ, മഹുവയുടെ മുന്‍ പങ്കാളിയും അഭിഭാഷകനുമായ ജയ് ആനന്ദ് ദെഹാദ്റായ് എന്നിവര്‍ ഒക്ടോബര്‍ 26 നു സമിതിക്കു മുന്നില്‍ ഹാജരായിരുന്നു.
ഹാജരാകാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട മഹുവയോട് നവംബര്‍ 2 ന്
മുമ്പേ ഹാജരാകണമെന്നാണ് ലോക്സഭാ എത്തിക്സ് കമ്മിറ്റി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.
Since Ethics Committee deemed it fit to release my summons to the media I think it is important I too release my letter to the Committee before my âhearingâ tomorrow. pic.twitter.com/A8MwFRsImk
â Mahua Moitra (@MahuaMoitra) November 1, 2023
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



