ഗവര്‍ണര്‍ കയറും മുമ്പേ വിമാനം പുറപ്പെട്ടു; പ്രോട്ടോക്കോള്‍ ലംഘനമെന്ന് പരാതി; അന്വേഷണം 

ഹൈദരാബാദിലേക്ക് പോകാനാണ് ഗവര്‍ണര്‍ വിമാനത്താവളത്തിലെത്തിയത്

ഫയല്‍ ചിത്രം
Last Updated :20 January 2024, 9:23 am IST

ബംഗലൂരു:  കര്‍ണാടക ഗവര്‍ണര്‍ തവര്‍ചന്ദ് ഗെലോട്ട് കയറും മുമ്പേ വിമാനം പുറപ്പെട്ട സംഭവത്തില്‍ അന്വേഷണം. വിമാനക്കമ്പനിയായ എയര്‍ ഏഷ്യയാണ് ആരംഭിച്ചത്. വ്യാഴാഴ്ച ബംഗളൂരുവിലെ കെംപഗൗഡ എയര്‍പോര്‍ട്ടിലാണ് നാടകീയ സംഭവം അരങ്ങേറിയത്. 

ഹൈദരാബാദിലേക്ക് പോകാനാണ് ഗവര്‍ണര്‍ വിമാനത്താവളത്തിലെത്തിയത്. ലോഞ്ചില്‍ കാത്തിരിക്കുകയായിരുന്ന ഗവര്‍ണര്‍ ബോര്‍ഡിങ് ഗേറ്റില്‍ എത്തുന്നതിനു മുന്‍പുതന്നെ വിമാനം പുറപ്പെടുകയായിരുന്നു. സംഭവം പ്രോട്ടോക്കോള്‍ ലംഘനമാണെന്ന് കാണിച്ച് ഗവര്‍ണറുടെ ഓഫീസ് എയര്‍പോര്‍ട്ട് അതോറിട്ടി ഓഫ് ഇന്ത്യയ്ക്ക് പരാതി നല്‍കി. 

വിമാനം പുറപ്പെടുന്നതിന് 15 മിനുട്ട് മുമ്പേ എത്തിയെങ്കിലും, ഗവര്‍ണറെ വിമാന്തതില്‍ കയറാന്‍ അനുവദിച്ചില്ലെന്നാണ് ഗവര്‍ണറുടെ ഓഫീസ് പറയുന്നത്. എന്നാല്‍ ഉച്ചയ്ക്ക് 2.05 ന് പുറപ്പെടുന്ന വിമാനത്തില്‍ കയറാന്‍ ഗവര്‍ണര്‍ 2.01 നാണ് എത്തിയതെന്നാണ് വിമാനജീവനക്കാര്‍ സൂചിപ്പിക്കുന്നത്. 

ഗവര്‍ണറുടെ ഓഫിസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും വിശദമായ അന്വേഷണത്തിനുശേഷം ആവശ്യമായ നടപടി സ്വീകരിക്കുമെന്നും എയര്‍ ഏഷ്യ അധികൃതര്‍ വ്യക്തമാക്കി. 50 മിനുട്ടിന് ശേഷം മറ്റൊരു വിമാനത്തിലാണ് ഗവര്‍ണര്‍ തവര്‍ചന്ദ് ഗെലോട്ട് ഹൈദരാബാദിലേക്ക് പോയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now