
കണ്ണില്ലാത്ത ക്രൂരത, വിദ്യാര്‍ഥിയെ മുട്ടുകുത്തി നിര്‍ത്തി; തുടര്‍ച്ചയായി ചവിട്ടി അധ്യാപകന്‍ - വീഡിയോ
തമിഴ്‌നാട്ടില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ ക്രൂരമായി തല്ലുന്ന അധ്യാപകന്റെ ദൃശ്യങ്ങള്‍ പുറത്ത്
ചെന്നൈ: തമിഴ്‌നാട്ടില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ ക്രൂരമായി തല്ലുന്ന അധ്യാപകന്റെ ദൃശ്യങ്ങള്‍ പുറത്ത്. നിലത്ത് മുട്ടുകുത്തി നിര്‍ത്തി ആണ്‍കുട്ടിയെ വടി കൊണ്ട് തല്ലുകയും തുടര്‍ച്ചയായി ചവിട്ടുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ചിദംബരത്തെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. 12-ാം ക്ലാസ് വിദ്യാര്‍ഥിയെയാണ് അധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിച്ചത്. ക്ലാസില്‍ കൃത്യമായി വരാത്തതാണ് പ്രകോപനത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. 500ലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളാണിത്.
ക്ലാസിലെ സഹപാഠികളാണ് ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. അധ്യാപകനെതിരെ പ്രതിഷേധം ഉയരുകയാണ്. അധ്യാപകനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
Government Nandanar Boys Higher Secondary School, Chidambaram
â (@Nallavan6666) October 13, 2021
This happened just before lunch break today. pic.twitter.com/ziAf1gy2Op
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


