
News Now
ലഖ്നൗ: 17 ലക്ഷം രൂപയുടെ ചോക്കലേറ്റുകള് മോഷ്ടിച്ചതായി പരാതി. ഉത്തര്പ്രദേശിലെ ലഖ്നൗവിലെ കാഡ്ബറീസിന്റെ ഗോഡൗണിലാണ് മോഷണം നടന്നത്. ചോക്കലേറ്റുകള് മോഷ്ടിച്ച കള്ളന്മാര് തെളിവ് ലഭിക്കാതിരിക്കാനായി ഗോഡൗണിലെ സിസിടിവിയുടെ ഡിവിആറും കൊണ്ടുപോയി.
ലഖ്നൗവിലെ ദേവ്രാജി വിഹാര് ഏരിയയിലെ ചിന്ഹാട്ടിലെ ഗോഡൗണിലാണ് മോഷണം നടന്നത്. വ്യാപാരിയായ രാജേന്ദ്ര സിങ് സിധു നല്കിയ പരാതിയുടെ അടിസ്ഥാനത്തില് ചിന്ഹാട്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അയല്വാസി വിവരം അറിയിച്ചപ്പോഴാണ് മോഷണത്തെപ്പറ്റി അറിഞ്ഞതെന്ന് രാജേന്ദ്ര സിങ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവര് അറിയിക്കണമെന്നും അദ്ദേഹം അഭ്യര്ത്ഥിച്ചു.
Lucknow, UP | Chocolates worth Rs 17 lakh stolen from a Cadbury godown
â ANI UP/Uttarakhand (@ANINewsUP) August 17, 2022
We've filed an FIR in the Chinhat police station. If anyone has any input, please guide us: Rajendra Singh Sidhu, Cadbury distributor pic.twitter.com/u2JrOSKPtW
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള് അറിയാന് ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






