
ദിവസം ഒരു ലക്ഷം രോഗികള്‍ വരെ; മൂന്നാം തരംഗം അടുത്ത മാസം തന്നെ ; മുന്നറിയിപ്പ്
വൈറസിന് വീണ്ടും വകഭേദം സംഭവിച്ചാല്‍ സ്ഥിതി ഏറെ വഷളായേക്കുമെന്ന് പ്രൊഫസര്‍ സമീരന് പാണ്ഡെ പറഞ്ഞു

ന്യൂഡല്‍ഹി : കോവിഡ് വ്യാപനത്തിന്റെ മൂന്നാം തരംഗം ഇന്ത്യയില്‍ അടുത്ത മാസം തന്നെ ഉണ്ടാകുമെന്ന് ആരോഗ്യവിദഗ്ധര്‍. ഓഗസ്റ്റ് അവസാനത്തോടെ രാജ്യത്ത് മൂന്നാം തരംഗം ഉണ്ടായേക്കുമെന്നാണ് ഐസിഎംആറിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായ സമീരന് പാണ്ഡെ വ്യക്തമാക്കിയത്.
മൂന്നാം തരംഗത്തില്‍ പ്രതിദിനം ഒരുലക്ഷം കേസുകള്‍ വരെ ഉണ്ടായേക്കും. നിലവിലെ സാഹചര്യത്തില്‍ വൈറസിന് വകഭേദം സംഭവിച്ചില്ലെങ്കില്‍, രാജ്യത്തെ സ്ഥിതിഗതികള്‍ ഒന്നാം തരംഗത്തിന് സമാനമായിരിക്കും. എന്നാല്‍ വൈറസിന് വീണ്ടും വകഭേദം സംഭവിച്ചാല്‍ സ്ഥിതി ഏറെ വഷളായേക്കുമെന്നും പ്രൊഫസര്‍ സമീരന് പാണ്ഡെ പറഞ്ഞു.
വാക്സിനേഷനിലെ മെല്ലെപ്പോക്കും, നിയന്ത്രണങ്ങളിലെ ഇളവും കോവിഡ് വ്യാപനത്തിന്റെ മൂന്നാം തരംഗത്തിന്റെ വേഗം കൂട്ടിയേക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഐസിഎംആറിലെ എപ്പിഡമോളജി ആന്റ് കമ്യൂണിക്കല് ഡിസീസസ് വിഭാഗം തലവനാണ് പ്രൊഫസര്‍ സമീരന് പാണ്ഡെ.
ലോകം കോവിഡ് വ്യാപനത്തിന്റെ മൂന്നാംതരംഗത്തിന്രെ പ്രാരംഭ ഘട്ടത്തിലാണെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അഥനോം ഗെബ്രയേസൂസ് അഭിപ്രായപ്പെട്ടിരുന്നു. അതേസമയം രാജ്യത്ത് മൂന്നാം തരംഗം ആരംഭിച്ചതായി കണക്കുകള്‍ ഉദ്ധരിച്ച് ഒരുവിഭാഗം ശാസ്ത്രജ്ഞര്‍ രംഗത്തെത്തിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Today's Rashi Phalam October 09| വിവാഹത്തിൽ പുതുവഴി, വിദേശ യാത്രയിൽ നല്ല വാർത്ത

വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം



