'ഉദ്യോഗസ്ഥരുടെ തല അടിച്ചുപൊട്ടിക്കണം, പരാതി കേട്ടില്ലെങ്കില്‍'; ഒപ്പമുണ്ടാകുമെന്ന് ജനങ്ങളോട് കേന്ദ്രമന്ത്രി, വിവാദം ( വീഡിയോ)

പരാതികള്‍ കേള്‍ക്കാന്‍ തയ്യാറാവാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വടി കൊണ്ട് തല്ലാന്‍ ആഹ്വാനം ചെയ്ത് കേന്ദ്രമന്ത്രി

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:41 am IST
Edited by :migrator

പട്‌ന: പരാതികള്‍ കേള്‍ക്കാന്‍ തയ്യാറാവാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വടി കൊണ്ട് തല്ലാന്‍ ആഹ്വാനം ചെയ്ത് കേന്ദ്രമന്ത്രി. പരാതികള്‍ അവഗണിക്കുന്നവരെ മുളവടി കൊണ്ട് തല്ലാന്‍ കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങാണ് ജനങ്ങളെ ഉപദേശിച്ചത്.

സ്വന്തം മണ്ഡലമായ ബെഗുസരായില്‍ പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു മന്ത്രിയുടെ വിവാദപരാമര്‍ശം.  വിവാദ പരാമര്‍ശങ്ങള്‍ നടത്തി ഇതിന് മുന്‍പും നിരവധി തവണ ഗിരിരാജ് സിങ് വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പരാതികള്‍ കേള്‍ക്കുന്നില്ല എന്ന് നാട്ടുകാര്‍ നിരവധി തവണ തന്നോട് പറഞ്ഞിട്ടുണ്ട്. ഇത്തരക്കാരെ മുളവടി കൊണ്ട് തല്ലാന്‍ ജനങ്ങളോട് മന്ത്രി ആഹ്വാനം ചെയ്തു.

'ചെറിയ കാര്യങ്ങള്‍ക്ക് എന്തിനാണ് നിങ്ങള്‍ എന്നെ കാണാന്‍ വരുന്നത്. എംപിമാര്‍, എംഎല്‍എമാര്‍, വില്ലേജ് മുഖ്യന്മാര്‍, ഡിഎം, എസ്ഡിഎം, ബിഡിഒ എന്നിങ്ങനെ നിരവധി പേര്‍ ജനങ്ങളെ സേവിക്കാന്‍ ഉത്തരവാദിത്തമുള്ളവരാണ്. നിങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ അവര്‍ തയ്യാറല്ലെങ്കില്‍ വടി കൊണ്ട് ഇവരുടെ തല അടിച്ചുപൊട്ടിക്കുകയാണ് വേണ്ടത്.എന്നിട്ടും ഗുണം ചെയ്തില്ലെങ്കില്‍ നിങ്ങളുടെ കൂടെ ഞാനും ഉണ്ടാകും'- ഗിരിരാജ് സിങ്ങിന്റെ വാക്കുകള്‍ ഇങ്ങനെ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now