യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി ഫിദ ഹുസൈന്‍ ഉള്‍പ്പെടെ മൂന്ന് പ്രവര്‍ത്തകരാണ് തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചത്

Last Updated :20 January 2024, 8:32 am IST

News Now

ശ്രീനഗര്‍: കശ്മീരില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകരെ വെടിവച്ച് കൊന്നു. കുല്‍ഗാമിലെ യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി ഫിദ ഹുസൈന്‍ ഉള്‍പ്പെടെ മൂന്ന് പ്രവര്‍ത്തകരാണ് തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചത്. 

ഹിദ ഹുസൈന്‍ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാറില്‍ സഞ്ചരിച്ച ഇവര്‍ക്ക് നേരെ ഭീകര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഭീകര്‍ക്കായി തിരച്ചില്‍ ശക്തമാക്കി. അക്രമണത്തെ പ്രധാനമന്ത്രി അപലപിച്ചു

അടുത്തിടെ കശ്മീരില്‍ നിരവധി ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടാകുന്നത്. ജൂലായില്‍ ബിജെപി നേതാവ് ഷെയ്ഖ് വസീം ബാരിയും കുടുംബക്കാരും വെടിയേറ്റ് മരിച്ചിരുന്നു. ബിജെപിയുടെ ജില്ലാ പ്രസിഡന്റായിരുന്നു ബാരി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates