
ആന്ധ്രയില്‍ മിന്നല്‍ പ്രളയം, മൂന്ന് പേര്‍ മരിച്ചു; നിരവധിപ്പേരെ കാണാനില്ല- വീഡിയോ
ആന്ധ്രാപ്രദേശിലെ കടപ്പ ജില്ലയില്‍ മിന്നല്‍ പ്രളയം
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ കടപ്പ ജില്ലയില്‍ മിന്നല്‍ പ്രളയം. കനത്തമഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഉണ്ടായ വെള്ളപ്പൊക്കത്തില്‍ മൂന്ന് പേര്‍ മരിക്കുകയും 30 പേരെ കാണാതാവുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.
കനത്തമഴയെ തുടര്‍ന്ന് അണക്കെട്ട് നിറഞ്ഞ് വെള്ളം പുറത്തേയ്ക്ക് ഒഴുകിയതിനെ തുടര്‍ന്നാണ് കടപ്പ ജില്ലയില്‍ വെള്ളപ്പൊക്കം ഉണ്ടായത്. ചെയ്യൂരു നദി കരകവിഞ്ഞൊഴുകിയതാണ് ദുരിതം വിതച്ചത്. നന്ദല്ലൂരിലെ സ്വാമി ആനന്ദ ക്ഷേത്രം വെള്ളത്തിന്റെ അടിയിലായി.
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി ആന്ധ്രാപ്രദേശില്‍ ശക്തമായ മഴ തുടരുകയാണ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. തിരുമല, കടപ്പ തുടങ്ങിയ പ്രദേശങ്ങളിലാണ് വെള്ളപ്പൊക്കം അനുഭവപ്പെട്ടത്. തിരുമലയില്‍ നൂറ് കണക്കിന് ഭക്തരാണ് കുടുങ്ങിക്കിടക്കുന്നത്. മരങ്ങള്‍ കടപുഴകി വീണും മറ്റും വന്‍നാശനഷ്ടമാണ് തിരുമലയില്‍ റിപ്പോര്‍ട്ട് ചെയ്തത്.
#Andhrapradeshrains: #Papagni river in spate at #Gandi #Anjaneya Swamy temple in #Kadapa district @NewIndianXpress pic.twitter.com/YE5lAirOcD
â TNIE Andhra Pradesh (@xpressandhra) November 19, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
സഹകരണ ബാങ്ക് ക്രമക്കേട്; മൂന്ന് ജില്ലകളില്‍ ഇഡി റെയ്ഡ്, ജീവനക്കാരുടെ വസതികളിലും പരിശോധന

മീറ്റര്‍ റീഡര്‍മാരുടെ സമരം; ഈ മാസത്തെ വൈദ്യുതി ബില്‍ ശരാശരി ഉപയോഗം കണക്കാക്കി
ഭാഗ്യശാലി അജ്ഞാതന്‍!; ഓണം ബംപര്‍ ജേതാവ് 30 കോടി കൈപ്പറ്റി

'കോച്ച് വാക്കുപാലിച്ചില്ല; ഏത് ശിക്ഷയും ഏറ്റുവാങ്ങാന്‍ തയ്യാര്‍'; ക്യാംപ് വിട്ടതില്‍ മാപ്പുചോദിച്ച് റൊണാള്‍ഡോ


